ചെന്നൈ: കോണ്‍ഗ്രസ് മാനസിക വളര്‍ച്ചിയില്ലാത്ത പാര്‍ട്ടിയെന്ന് പരാമര്‍ശം നടത്തിയ ഖുശ്ബു മാപ്പ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് നടി പറഞ്ഞു. ബുദ്ധിയുമുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും പരാമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടിക്കെതിരെ 30 പോലീസ് സ്‌റ്റേഷനുകളില്‍ പരാതി ലഭിച്ചു. സംഭവം വിവാദമായതോടെയാണ് ഖുശ്ബു മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
ബിജെപിയില്‍ അംഗത്വം നേടിയതിന് ശേഷം ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് മാധ്യങ്ങളോട് ഇത്തരത്തിലുള്ള പ്രസ്താവന അറിയിച്ചത്. ‘ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിധേയപ്പെട്ടു നിന്നവളാണ്. പക്ഷേ പാര്‍ട്ടി എനിക്ക് അര്‍ഹിക്കുന്ന ബഹുമാനം തന്നില്ല. കഴിവുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ പാര്‍ട്ടി തയാറല്ല. എന്നെ ഒരു നടിയായി മാത്രമേ കണ്ടിട്ടുള്ളു എന്നവര്‍ പറയുന്നതില്‍ നിന്ന് തന്നെ വ്യക്തമാണ്, എന്താണ് പാര്‍ട്ടി നേതാക്കളുടെ ചിന്താഗതി’യെന്നും ഖുശ്ബു ചോദിച്ചിരുന്നു.