കോണ്‍ഗ്രസ് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് കേന്ദ്ര നേതൃത്വം. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. എംഎം ഹസനെതിരെ കത്ത് കിട്ടിയിട്ടില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് പാര്‍ട്ടിയെ നയിക്കും. ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനാക്കുന്നത് പരിഗണനയിലാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.











