തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവ് യുദ്ധം. ആറാം ദിവസും പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് ഉണ്ടായി. വി.ടി ബല്‍റാം എംഎല്‍എ, പി സരിന്‍ എന്നിവരെ വളഞ്ഞിട്ടടിച്ചു.
കൊല്ലത്ത് കെഎസ് യു പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. സമരക്കാര്‍ക്ക് നേരെ ജലപീരങ്കികളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
കോട്ടയത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ് ഉണ്ടായി. ബിജെപി സംസ്ഥാന വക്താവ് നാരായണന്‍ നമ്പൂതിരിക്ക് പരിക്കേറ്റു.
തൃശൂരില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച് നടത്തി.
അതേസമയം, മന്ത്രി കെ.ടി ജലീല്‍ ആറര മണിക്കൂറായി എന്‍ഐഎ ഓഫീസിലാണ്. രാവിലെ ആറ് മണിക്ക് ആലുവ എംഎല്‍എ യൂസഫിന്റെ വാഹനത്തിലാണ് മന്ത്രി ഓഫീസിലെത്തിയത്.












