ഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം.പിമാര്‍ രാഷ്ട്രപതിഭവനിലേക്ക് നടത്താനിരുന്ന മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയും മൂന്ന് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി.
മൂന്ന് നേതാക്കള്‍ക്ക് മാത്രമാണ് രാഷ്ട്രപതി ഭവനിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. രാഹുലിനും ഗുലാംനബി ആസാദിനും അധീര്‍ രഞ്ജന്‍ ചൗധരിക്കും മാത്രമാണ് അനുമതി നല്‍കിയത്.
രണ്ടുകോടി പേര്‍ ഒപ്പിട്ട നിവേദനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ട്രക്ക് നിറയെ നിവേദനം രാഷ്ട്രപതി ഭവനിലെത്തിക്കുമെന്നും കൈമാറുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കോവിഡ് നിയന്ത്രണം ബിജെപിക്ക് ബാധകമല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് ചോദിച്ചു.
വ്യാഴാഴ്ച്ച രാവിലെ 10.30നാണ് വിജയ് ചൗക്കില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. പ്രതിഷേധസമരം ശക്തമാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് സമീപത്ത് 144 പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ മാര്‍ച്ചില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.