മലായാളിയായ റോബിന്‍ എന്ന യുവാവിനെ യു.എ.ഇയില്‍ കാണ്മാനില്ലെന്ന് പരാതി. ഭാര്യയും കുടുംബവുമാണ് വിവരം അറിയിച്ചത്. 10 ദിവസമായി കാണ്മാനില്ല എന്നാണ് ഇവര്‍ പറയുന്നത്. ഗ്രില്‍ കഫേ എന്ന സ്ഥാപനത്തില്‍ ഓഗസ്റ്റ് 1 മുതല്‍ ജോലിയില്‍ പ്രവാശിക്കാനിരിക്കെയാണ് കാണാതായതെന്ന് ഭാര്യ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഗ്ലോബല്‍ വില്ലേജില്‍ തായ് ഫുഡ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു റോബിന്‍.
Also read: മുളക് അച്ചാറും കൊപ്രയും നെയ്യും പാടില്ല; യുഎഇയിലേക്കുള്ള ചെക്ക്-ഇൻ ബാഗേജുകളിൽ നിയന്ത്രണം.
ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വൈ.എ റഹിം വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചു.