ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി പൊതു യോഗ്യതാ പരീക്ഷ ഉണ്ടാകും.ഇതിനായി ദേശീയ റിക്രൂട്ട്‌മെന്റ് എജന്‍സി ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി നിയമനം നടത്തുന്നത് ദേശീയ റിക്രൂട്ട്‌മെന്റ് എജന്‍സി നടത്തുന്ന ഈ പൊതു യോഗ്യതാ പരീക്ഷ വഴിയാകും. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യഘട്ടത്തില്‍ ഒരു പൊതു പ്രിലിമിനറി പരീക്ഷയായിരിക്കും നടത്തുക. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഏത് റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുന്ന ഉന്നത പരീക്ഷകളിലേക്കും അപേക്ഷ നല്‍കാം.











