തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലും സര്‍വ്വകലാശാല ക്യാമ്പസുകളിലും അധ്യയനം ഭാഗികമായി ആരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 16-നായിരുന്നു കോളേജുകളിലും സര്‍വ്വകലാശാലകളിലും ക്ലാസുകള്‍ നിര്‍ത്തിവെച്ചത്. 294 ദിവസങ്ങള്‍ക്ക് ശേഷമാണ് ക്യാമ്പസുകള്‍ ഉണരുന്നത്.
Also read: ദുബായ് ആസ്ഥാനമാക്കി ഓഹരി വ്യാപാരത്തട്ടിപ്പ്: മലയാളിയിൽ നിന്നും കവർന്നത് അരകോടിയിലധികം രൂപ
ഒരേസമയം 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി കോവിഡ് മാനദണ്ഡ പ്രകാരമാണ് ക്ലാസുകള്‍. ലബോറട്ടറി പരിശീലനത്തിനും പ്രധാന പാഠഭാഗങ്ങള്‍ക്കും ഊന്നല്‍ നല്‍കിയായിരിക്കും ക്ലാസുകള്‍ നടത്തുക.












