മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസനക്കുതിപ്പില്‍: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

00

 

തിരുവനന്തപുരം: കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. എ.എന്‍. ഷംസീര്‍ എം.എല്‍.എ., കെ. മുരളീധരന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

11.39 കോടി രൂപയുടെ പീഡിയാട്രിക് ഹെമറ്റോളജി & ഓങ്കോളജി ബ്ലോക്ക്, 9 കോടിയുടെ ന്യൂക്ലിയര്‍ മെഡിസിന്‍ & റേഡിയോളജി എക്സ്റ്റന്‍ഷന്‍ ബ്ലോക്ക്, 9.5 കോടിയുടെ ക്ലിനിക്കല്‍ ലാബ് സര്‍വീസസ് & ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ബ്ലോക്ക് , 9.5കോടിയുടെ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളോജി വിഭാഗം, 95 ലക്ഷത്തിന്റെ കാന്റീന്‍ വിപുലീകരണം, 6 കോടിയുടെ 64 സ്ലൈസ് ഫ്‌ളൂറോ സിടി സ്‌കാന്‍, 4 കോടിയുടെ സ്‌പെക്റ്റ് സി.ടി. സ്‌കാനര്‍ തുടങ്ങിയ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 81.69 കോടിയുടെ റേഡിയോതെറാപ്പി ബ്ലോക്കിന്റെ വിപുലീകരണം, ഒ.പി ബ്ലോക്ക് നവീകരണം, 32 കോടിയുടെ സ്റ്റുഡന്‍സ് ഹോസ്റ്റല്‍ എന്നീ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും.

ആര്‍.സി.സി.യെ മാത്രം ആശ്രയിച്ചിരുന്ന മലബാര്‍ മേഖലയിലെ കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കേന്ദ്രമായി മലബാര്‍ കാന്‍സര്‍ സെന്ററിനെ മാറ്റാന്‍ കഴിഞ്ഞതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 2008ല്‍ 1040 ഓളം പുതിയ രോഗികള്‍ എം. സി.സിയെ ആശ്രയിച്ചിരുന്നുവെങ്കില്‍ 2019ല്‍ പുതിയ രോഗികളുടെ എണ്ണം 6500 ഓളമായി. തുടര്‍ചികിത്സക്കായി എത്തിയവരുടെ എണ്ണം 77477 ആയി വര്‍ദ്ധിക്കുകയും, 4600 പേരെ കിടത്തി ചികിത്സിക്കും വിധേയമായിട്ടുണ്ട്. കോവിഡ് കാലമായിട്ടു പോലും 2020ല്‍ പ്രതിമാസം 6000ത്തിലധികം രോഗികള്‍ ഇവിടെ എത്തുന്നുണ്ട്. കുട്ടികളിലെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ചെയ്യുന്ന ഏക സ്ഥാപനമാണ് മലബാര്‍ കാന്‍സര്‍ സെന്ററെന്നും മന്ത്രി വ്യക്തമാക്കി.

2000ത്തില്‍ ഇന്നത്തെ മുഖ്യമന്ത്രി വൈദ്യുതി മന്ത്രിയായിരിക്കെ അദ്ദേത്തിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഇ.കെ. നായനാര്‍ വൈദ്യുതി വകുപ്പിന് കീഴില്‍ ആരംഭിച്ച ഈ സ്ഥാപനം പിന്നീട് 2008ല്‍ ആരോഗ്യ വകുപ്പിന് കൈമാറി. ഈ സര്‍ക്കാരിന്റെ കാലത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടന്നത്.

Also read:  വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

പൂര്‍ത്തീകരിച്ച പദ്ധതികള്‍;

പീഡിയാട്രിക് ഹെമറ്റോളജി & ഓങ്കോളജി ബ്ലോക്ക്

കുട്ടികളില്‍ കണ്ടുവരുന്ന കാന്‍സര്‍ ചികില്‍സിച്ചാല്‍ പരിപൂര്‍ണമായി ഭേദമാകുന്നവയാണ്. കുട്ടികളുടെ കാന്‍സര്‍ ചികിത്സ വളരെ അധികം കാഠിന്യമേറിയതും ദൈര്‍ഘ്യമേറിയതുമാണ്. കുട്ടികളുടെ ചികിത്സക്കൊപ്പം മാതാപിതാക്കളും മാനസിക സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. കൂടാതെ ചികിത്സ കാലങ്ങളില്‍ സ്വന്തം വീടിന്റെ അന്തരീക്ഷത്തില്‍ നിന്നും ദീര്‍ഘകാലം മാറി നില്‍ക്കേണ്ടി വരുന്നു എന്നുള്ളതും കുട്ടികളെയും മുതിര്‍ന്നവരെയും മാനസികമായും ശാരീരികമായും തളര്‍ത്തുന്നതാണ്. ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ടാണ് പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് രൂപകല്പന ചെയ്യിതിരിക്കുന്നത്. കുട്ടികളെ സംബന്ധിച്ചെടുത്തോളം രണ്ടാമത്തെ വീട് എന്ന സങ്കല്പത്തിലാണ് ഇത് വിഭാവനം ചെയ്യിതിരിക്കുന്നത്.

കുട്ടികളുടെ അര്‍ബുദ ചികിത്സക്കായി മാത്രം പ്രത്യേകം സജ്ജീകരിച്ച ബ്ലോക്കാണിത്. തികച്ചും ശിശു സൗഹൃദമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കായി പ്രത്യേകം കീമോ തെറാപ്പി വാര്‍ഡ്, ഓപ്പറേഷന്‍ തീയേറ്റര്‍, ഐസിയു എന്നിവയ്ക്കു പുറമെ കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഗ്രന്ഥശാല, സിനിമാ തീയേറ്റര്‍ എന്നിവയെല്ലാം ഈ ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. അമ്മമാര്‍ക്കു വേണ്ടിയുള്ള തൊഴില്‍ പരിശീലന സംവിധാനം, ചികിത്സക്കൊപ്പം പഠനം തുടര്‍ന്ന് പോകാനുള്ള സംവിധാനങ്ങള്‍, ആശുപത്രി എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി രസകരവും കൗതുകകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ചുവരുകള്‍ എന്നിവ ഈ ബ്ലോക്കിന്റെ പ്രത്യേകതകളാണ്.

ന്യൂക്ലിയര്‍ മെഡിസിന്‍ & റേഡിയോളജി എക്സ്റ്റന്‍ഷന്‍ ബ്ലോക്ക്

എംസിസിയില്‍ കാന്‍സര്‍ ചികിത്സ വിഭാഗത്തിലെ ഒരു അപര്യാപ്തത ആയിരുന്നു ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിന്റെ അസാന്നിധ്യം. വിവിധ ക്യാന്‍സറുകളുടെ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും റേഡിയോ ഐസോടോപ്പുകള്‍ ഉപയോഗിച്ചുള്ള ഈ ചികിത്സ സംവിധാനം അത്യന്താപേക്ഷികമാണ്. ഇതിനായി സ്‌പെക് സിടി, പെറ്റ് സി ടി,ഹോട്ട് ലാബ്, റേഡിയോ ന്യൂക്ലിയസ് തെറാപ്പി സംവിധാനം എന്നിവ സജ്ജമാക്കി. ഈ സൗകര്യങ്ങള്‍ വരുന്നതോടുകൂടി എംസിസി ഏറ്റവും ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള കാന്‍സര്‍ ചികിത്സാ കേന്ദ്രമായി ഉയരുന്നു.

Also read:  സഭയില്‍ സംസാരിക്കാനുള്ള മാണി സി കാപ്പന്റെ അവസരം രാജഗോപാലിന് നല്‍കി; വിവാദം

ക്ലിനിക്കല്‍ ലാബ് സര്‍വീസസ് & ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ബ്ലോക്ക്

പാത്തോളജി, മൈക്രോ ബയോളജി, മോളിക്യൂലര്‍ ബയോളജി, ജനിറ്റിക് സൈറ്റോ ജനിറ്റിക്‌സ്, ബയോകെമിസ്ട്രി ട്രാന്‍ഫ്യൂഷന്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍ ക്ലിനിക്കല്‍ ലാബ് സര്‍വീസസ് ട്രാന്‍സേഷന്‍ റിസര്‍ച്ച് വകുപ്പിന് കീഴിലായാണ് പ്രവര്‍ത്തിച്ചു വരുന്നത്. പുതിയ ലാബ് ബ്‌ളോക്കില്‍ പാത്തോളജി മോളിക്യൂലര്‍ ബയോളജി, ജെനറ്റിക്‌സ്‌കളോടെ പ്രവര്‍ത്തിക്കുന്നതാണ്. കൂടാതെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന നിലയിലേക്കുള്ള എംസിസിയുടെ വളര്‍ച്ചക്കനുസൃതമായ ക്ലാസ് മുറികള്‍, അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, സെമിനാര്‍ റൂം സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഇന്റ്ര്‍വെന്‍ഷനല്‍ റേഡിയോളോജി വിഭാഗം

അര്‍ബുദ രോഗ ചികിത്സയില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്ന ഒരു വിഭാഗമാണ് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി, കാന്‍സര്‍ മുഴകളിലേക്ക് മരുന്നുകള്‍ നേരിട്ട് നല്‍കി കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കാന്‍ സാധിക്കുന്ന ചികിത്സ സംവിധാനമാണിത്. അത്യധികം രക്ത സംക്രമണമുള്ള മുഴകളില്‍ ശസ്ത്രക്രിയാ സമയത്ത് ഉണ്ടായേക്കാവുന്ന അമിത രക്തസ്രാവം കുറയ്ക്കാനും ഈ രീതി സഹായിക്കുന്നു. ഇന്ത്യയിലെ തന്നെ ചുരുക്കം ചില മുന്‍നിര കാന്‍സര്‍ ചികിത്സ കേന്ദ്രങ്ങളില്‍ മാത്രം ലഭ്യമായിട്ടുള്ള ഈ സജ്ജീകരണങ്ങളുടെ ഉദ്ഘാടനത്തോടെ, മലബാര്‍ ക്യാന്‍സര്‍ സെന്ററും അത്യാധുനിക ചികിത്സ ലഭ്യമായിട്ടുള്ള മുന്‍നിര കാന്‍സര്‍ സെന്ററുകളുടെ ശ്രേണിയിലേക്ക് എത്തുകയാണ്.

കാന്റീന്‍ വിപുലീകരണം

എംസിസിയിലെ നിലവിലുള്ള കാന്റീന്‍ തലശ്ശേരി നിയോജകമണ്ഡലം എംല്‍എ ആയിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ചിട്ടുള്ളതാണ്. എംസിസിയിലെ മുഴുവന്‍ രോഗികള്‍ക്കുമായി സൗജന്യ ഭക്ഷണ വിതരണവും ഈ കാന്റീന്‍ മുഖേനയാണ് നടന്നു വരുന്നത്.

64 സ്ലൈസ് ഫ്‌ളൂറോ സിടി സ്‌കാന്‍

അത്യാധുനിക 64 സ്ലൈസ് ഫ്‌ളൂറോ സിടി സ്‌കാന്‍ മുഖേന ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴകളില്‍ നിന്നും പരിശോധനക്കായി ബയോപ്‌സി എടുക്കാനും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന റേഡിയോ ഫ്രേക്വന്‍സി അബ്ലേഷന്‍, മൈക്രോ വേവ് അബ്ലേഷന്‍ എന്നിവ നടത്തുവാനും സാധിക്കും. 64 സ്ലൈസ് സി ടി സ്‌കാനര്‍ ആണെങ്കിലും 128 സ്ലൈസ് കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമത ഈ ഉപകരണത്തിനുണ്ട്. ഇതിലൂടെ ചികിത്സയില്‍ കൂടുതല്‍ വ്യക്തതയും കൃത്യതയും കൊണ്ടുവരാന്‍ സാധിക്കും.

Also read:  നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി മൂന്നു കോടി ചെലവിൽ 14 സ്‌കൂൾ കെട്ടിടങ്ങൾ പൂർത്തിയാക്കും: മുഖ്യമന്ത്രി

സ്‌പെക്റ്റ് സി. ടി സ്‌കാനര്‍

ഈ മെഷീനിലെ പ്രത്യേക ക്യാമറ അവയവങ്ങള്‍, അസ്ഥികള്‍, ടിഷ്യു എന്നിവയിലെ റേഡിയോ ട്രേസര്‍ കണ്ടെത്തി ശരിയായ രോഗ നിര്‍ണയത്തിന് സഹായിക്കുന്നു. കാന്‍സര്‍ മുഴകള്‍ അവയവങ്ങളും മറ്റുഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബോണ്‍സ്‌കാന്‍ റേഡിയോ അയഡിന്‍ സ്‌കാന്‍ എന്നിവ എംസിസിയില്‍ ആരംഭിക്കുകയാണ്. ഉത്തര മലബാറില്‍ ഈ സൗകര്യമേര്‍പ്പെടുത്തുന്ന ആദ്യത്തെ ആശുപത്രിയാണ് എംസിസി. ഇത്തരം ചികിത്സ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരുന്ന പാവപെട്ട രോഗികള്‍ക്ക് വളരെയധികം ആശ്വാസമായിരിക്കും.

പുതിയ ചുവടുവെപ്പുകള്‍;

റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കും ഒപി ബ്‌ളോക് നവീകരണവും

കിഫ്ബി ഒന്നാംഘട്ട വികസനത്തിന്റെ ഭാഗമായി റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണ്. ഈ ബ്ലോക്കില്‍ ഒരേ സമയം 40 രോഗികള്‍ക്ക് ഒരേ സമയം കീമോ തെറാപ്പി ചെയ്യാന്‍ പാകത്തിലുള്ള രണ്ടു കീമോ തെറാപ്പി വാര്‍ഡുകളും, ഒരു ലീനിയര്‍ ആസിലറേറ്റര്‍ സ്ഥാപിക്കാനുള്ള സംവിധാനവും, റേഡിയേഷന്‍ ചികിത്സയ്ക്ക് ആവശ്യമായ സിടി സ്‌കാനര്‍, എംആര്‍ഐ എന്നീ സൗകര്യങ്ങളും ഉണ്ടാവും.

ഇതോടൊപ്പം ഒപി ബ്ലോക്കിന്റെ നവീകരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒപി വിഭാഗത്തേക്കാള്‍ വളരെയധികം രോഗീ സൗഹൃദപരമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

സ്റ്റുഡന്‍സ് ഹോസ്റ്റല്‍

വിവിധ കോഴ്‌സുകള്‍ നടത്താനായി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ അത്യന്താപേക്ഷികമാണ്. 300 ഓളം വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസിച്ചു പഠിക്കുവാനുള്ള സംവിധാനം സ്റ്റുഡന്റസ് ഹോസ്റ്റലില്‍ ഏര്‍പെടുത്തുന്നുണ്ട്. 4 ഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. 8 നിലകളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക താമസ പഠന സൗകര്യങ്ങളും ഭക്ഷണത്തിനായുള്ള മെസ് ഹാളുകളും ഇവിടെ വിഭാവനം ചെയ്യിതിട്ടുണ്ട്.

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കുവൈത്തിൽ കടുത്ത ചൂട് തുടരും; പൊടിക്കാറ്റിന് സാധ്യത

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വെള്ളിയാഴ്ചവരെ ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ദിരാര്‍ അല്‍ അലി അറിയിച്ചു. തിങ്കളാഴ്ച മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം

Read More »

കുവൈത്തിൽ ഗതാഗതനിയമം വീണ്ടും കർശനം; ഡ്രൈവിങ് ലൈസൻസിന് പുതിയ കാലാവധി

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഗതാഗതനിയമത്തിൽ ഭേദഗതി.രാജ്യത്തെ പ്രവാസി താമസക്കാർക്ക് പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 5 വർഷം, സ്വദേശികൾക്ക് 15 വർഷം എന്നുതന്നെയുള്ള പുതിയ ഭേദഗതി പ്രാബല്യത്തിലായി. ഗതാഗതനിയമത്തിൽ ഭേദഗതി വരുത്തിയുള്ള പുതിയ

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പറിൽ ’14 ഡേയ്‌സ്’ മെഗാ ഡിസ്‌ക്കൗണ്ട് സെയിൽ

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ പ്രശസ്ത റീറ്റെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിൽ വൻ വിലക്കിഴിവുകളുമായി ‘14 ഡേയ്‌സ്’ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നു. ജൂലൈ 16 മുതൽ 29 വരെ നീളുന്ന മെഗാ പ്രമോഷൻ ഉപഭോക്താക്കൾക്ക്

Read More »

കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വീസ പ്രഖ്യാപിച്ചു; 80 ഡോളറിന് അഞ്ചുവർഷം വരെ ടൂറിസ്റ്റ് വീസ

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്കായി ഇന്ത്യ ഇ-വീസ സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് മുതൽ കുവൈത്ത് പൗരന്മാർക്ക് ഇന്ത്യക്കുള്ള ഇ-വീസയ്ക്ക് പൂർണമായും ഓൺലൈനായി അപേക്ഷിക്കാനാകും. യാത്രാ നടപടികൾ ലളിതമാക്കുകയും, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ്

Read More »

ഗാർഹിക തൊഴിലാളികൾക്കുള്ള എക്‌സിറ്റ് പെർമിറ്റ് നിർബന്ധമല്ല: കുവൈത്ത് മാന്പവർ അതോറിറ്റി

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾ കുവൈത്ത് വിടുന്നതിനുമുമ്പ് എക്‌സിറ്റ് പെർമിറ്റ് നിർബന്ധമെന്ന വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പടർന്നതിനെതിരെ അധികൃതർ പ്രതികരണവുമായി രംഗത്തെത്തി. ഇതൊരു തെറ്റായ പ്രചാരണമാണെന്നും, അത്തരമൊരു ആവശ്യം നിലവിലില്ലെന്നും പബ്ലിക് അതോറിറ്റി

Read More »

POPULAR ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »