കോവിഡ് രോഗവ്യാപനം പിടിച്ചു നിർത്താനായെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ ശക്തമാക്കും. ഗർഭിണികൾക്കും ഡയാലിസിസ് രോഗികൾക്കും പ്രത്യേക പരിഗണന നല്‍കും.
രോഗവ്യാപനം ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ തോതിൽ നിർത്താൻ കഴിഞ്ഞു. സ്ഥാപനങ്ങൾ ടോക്കൺ സംവിധാനം ഏർപ്പെടുത്തണം. ബ്രേക്ക് ദ ചെയിൻ ശക്തമായി തുടരണം. ഫാക്ടറികളും മറ്റും വ്യാപാരസ്ഥാപനങ്ങളും കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാം. നിരോധനാജ്ഞ കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.