ശ്രദ്ധേയ പ്രഖ്യാപനവുമാണ് ഇന്ന് മുഖ്യമന്ത്രി നടത്തിയത്. നൂറ് ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പി എസ് സി വഴി 5000 പേർക്ക് തൊഴിൽ നൽകും. ഒഴിവുകൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ പി എസ് സി ക്ക് ശുപാർശ. ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകും.
18600 പേർക്ക് സർക്കാർ അർദ്ധ സർക്കാർ മേഖലയിൽ തൊഴിൽ. സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലും 500 പേർക്ക് ജോലി നൽകും. ഹയർ സെക്കന്ററി രംഗത്ത് 425 തസ്തികകളാണ് ഉള്ളത്. വിദ്യാഭ്യാസ മേഖലയിൽ 10968 തൊഴിലവസരങ്ങളും.