തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വന്തം ഓഫീസ് തന്നെ സംശയ നിഴലിൽ ആയതിൽ മുഖ്യമന്ത്രിക്ക് കടുത്ത രോഷം. ഐ ടി സെക്രട്ടറി എം ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഒഎസ്ഡിയും ആണ്. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്. നിരപരാധി എന്ന് തെളിയും വരെ ശിവശങ്കറിനെ മാറ്റിനിർത്തിയേക്കും. സ്വപ്നയുടെ നിയമനത്തിൽ ഐടി വകുപ്പിനോട് മുഖ്യമന്ത്രി വിശദീകരണം തേടും.
സർക്കാർ മുദ്രയോടെയാണ് സ്വപ്‍ന സുരേഷിന്‍റെ വിസിറ്റിങ് കാർഡ്. സ്വപ്നയുടേത് താത്കാലിക നിയമനമെന്നാണ് സർക്കാർ നിലപാട്. അതേസമയം, സ്വപ്നയുടെ സുഹൃത്തിന്‍റെ സ്ഥാപനം ഉദ്‌ഘാടനം ചെയ്തത് പി. ശ്രീരാമകൃഷ്ണൻ ആണ്. തിരുവനന്തപുരത്തെ വർക്ക്ഷോപ്പ് ഉദ്ഘാടനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.