കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി രവീന്ദ്രന്‍ വീണ്ടും ഇഡി ഓഫീസിലെത്തി. ഇന്നലെ പതിനാല് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം അദ്ദേഹത്തെ വിട്ടയച്ചിരുന്നു. സ്വര്‍ണക്കടത്തിന് പിന്നിലെ കളളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇന്നലെ ചോദ്യം ചെയ്തത. ഊരാളുങ്കല്‍ സൊസൈറ്റിയുടെ നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു.