കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇഡിയുടെ കൊച്ചി ഓഫീസിലാണ് സി. എം രവീന്ദ്രന്‍ ഹാജരായത്. രവീന്ദ്രന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇഡിയുടെ നാലാമത്തെ നോട്ടീസിലാണ് രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായത്.
കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ഹാജരായിരുന്നില്ല. ആദ്യം നവംബര്‍ 6 ന് നോട്ടീസയച്ചപ്പോള്‍ കോവിഡ് ബാധിച്ചുവെന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറി. കോവിഡാനന്തര രോഗങ്ങള്‍ ചൂണ്ടിക്കാട്ടി നവംബര്‍ 27 നും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡിസംബര്‍ 10ന് ഹാജരാകാന്‍ മൂന്നാം വട്ടം നോട്ടീസയച്ചത്. അന്നും ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റായി.