തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രവീന്ദ്രന്‍ വിശ്വസ്തനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണ്. രവീന്ദ്രന്‍ മനപൂര്‍വ്വം മാറിനില്‍ക്കുന്നതല്ല. രോഗബാധിതനാണ്. അദ്ദേഹത്തെ കുടുക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്തുക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും സി.എം രവീന്ദ്രന്‍ ചികിത്സ തേടിയത്. തലവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വ്യാഴാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.എം രവീന്ദ്രന് ഇ.ഡി സമന്‍സ് അയച്ചിരുന്നു.











