കണ്ണൂര്‍: പിണറായയിലെ ജൂനിയര്‍ ബേസിക് സ്‌കൂളിലെത്തി വേട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐതിഹാസികമായ വിജയമായിരിക്കും എല്‍ഡിഎഫ് നേടാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജയിക്കാന്‍ സാധ്യതയില്ലാത്ത ഇടങ്ങള്‍ പോലും ഇത്തവണ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ വാക്സിന്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം താന്‍ ലംഘിച്ചിട്ടില്ലെന്നും കേരളത്തില്‍ നടത്തി വരുന്ന സൗജന്യ കോവിഡ് ചികിത്സയുടെ തുടര്‍ച്ചയാണ് വാക്‌സിനെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലെ ചോദ്യത്തിന് മറുപടിയായാണ് താന്‍ ഇത് പറഞ്ഞതെന്നും ഒരു തരത്തിലുളള പെരുമാറ്റ ചട്ടവും താന്‍ നടത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.