സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവായത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ. കെ ശൈലജയും ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക പട്ടികയിലുണ്ട്. ചീഫ് സെക്രട്ടറി പ്രാഥമിക സമ്പര്‍ക്കപട്ടികയിലും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം സമ്പര്‍ക്കപട്ടികയിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറി പ്രാഥമിക സമ്പര്‍ക്ക പട്ടികയിലായതിനാല്‍ അദ്ദേഹത്തിന്‍റെയും കുടുംബാംഗങ്ങളുടെയും സ്രവങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഇദ്ദേഹം ജൂലൈ നാലാം തീയതി വരെ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്തിരുന്നു. വട്ടപ്പാറ വെങ്കോട് സ്വദേശിയാണ് ഡ്രൈവര്‍.











