തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം കഴിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ 31, സെപ്റ്റംബര്‍ ഒന്ന് തീയതികളിലും കൊല്ലം ജില്ലയില്‍ സെപ്റ്റംബര്‍ രണ്ടിനുമാണ് ശക്തമായ മഴയ്ക്ക് സാധ്യത.
സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.