തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ സ്വപ്‌നയ്ക്ക് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. ക്ലിഫ് ഹൗസിലെ ക്യാമറ ഇടിവെട്ടിപ്പോയതല്ല, നശിപ്പിച്ചതാണ്. എന്തിനാണ് സ്വപ്‌ന ആറുതവണ ക്ലിഫ് ഹൗസില്‍ പോയത്? പുറത്തറിയാതിരിക്കാനാണ് ദൃശ്യങ്ങള്‍ നശിപ്പിച്ചത്. ചാനല്‍ ചര്‍ച്ചകള്‍ സിപിഐഎം ബഹിഷ്‌കരിച്ചത് ഒന്നും പറയാനില്ലാത്തതിനാല്‍ ആണെന്ന് ചെന്നിത്തല പറഞ്ഞു.
എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാരും കോണ്‍സുലേറ്റുമായുള്ള ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണെന്നും സ്വപ്ന എന്‍ഫഴ്സ്മെന്റ് ഡറക്ടറേറ്റിനോട് വെളിപ്പെടുത്തിയിരുന്നു. കോണ്‍സുലേറ്റിലെ ജോലിക്കാലം മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്നും പറയുന്ന സ്വപ്നയുടെ മൊഴി പകര്‍പ്പ് പുറത്തുവന്നിരുന്നു.