അബൂദാബി: ജനുവരി മുതല്‍ അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളിലും ക്ലാസ് ആരംഭിക്കും. രണ്ടാം സെമസ്റ്ററിലെ എല്ലാ അക്കാദമിക് തലങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനാനുമതി അബൂദബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് നല്‍കിയത്.
അബൂദാബിയിലെ മുഴുവന്‍ സ്വകാര്യ സ്‌കൂളുകളിലും ജനുവരി മുതല്‍ ക്ലാസ് ആരംഭിക്കാന്‍ അനുമതിയായി. നിലവില്‍ ചുരുക്കം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അബൂദാബിയില്‍ ക്ലാസില്‍ അധ്യയനം നടക്കുന്നത്. ഭൂരിപക്ഷം വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ ക്ലാസിലാണ്. പല സ്‌കൂളുകള്‍ക്കും പുതിയ സെമസ്റ്റര്‍ ആരംഭിക്കുന്ന സമയമാണ് ജനുവരി. ഇതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പഴയപടിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. സ്‌കൂളുകളില്‍ കോവിഡ് സുരക്ഷ മുന്‍കരുതല്‍ എടുക്കേണ്ട ചുമതല അതോറിറ്റി അബൂദബിയിലെ വിദ്യാഭ്യാസ വകുപ്പായ അഡെക്കിനെ ഏല്‍പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.