ഇന്ത്യയില്‍ നിന്ന് 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയതെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. പരസ്പര സഹകരണത്തോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ആസ്ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങി 13 രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യയിലെ വിമാനകമ്പനികള്‍ 13 രാജ്യങ്ങളിലേക്കും അവിടെ നിന്നുള്ള കമ്പനികള്‍ തിരിച്ചും സര്‍വീസ് നടത്തുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
We continue to further strengthen the reach & scope of VBM. Air Travel arrangements are already in place with USA, UK, France, Germany, UAE, Qatar & Maldives.
We are now taking these efforts forward & are negotiating with 13 more countries to establish such arrangements.
— Hardeep Singh Puri (@HardeepSPuri) August 18, 2020
ആസ്ട്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്‍ഡ്, നൈജീരിയ, ബഹ്റൈന്‍, ഇസ്രായേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണകൊറിയ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വിസുകള്‍ ആരംഭിക്കാനാണ് പദ്ധതി. നിലവില്‍ യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, യു.എ.ഇ, ഖത്തര്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാര്‍ച്ച് 23 നാണ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. തുടര്‍ന്ന് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25നാണ് ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചത്, പക്ഷേ ആരും തന്നെ അന്താരാഷ്ട്ര സർവീസുകൾ പുനഃ രാരംഭിച്ചിട്ടില്ല.