ഖാദി ബോര്‍ഡ് ചാസിന്റെ സഹകരണത്തോടെ ക്രിസ്ത്മസ് കേക്ക് മേള ഒരുക്കുന്നു. തിരുവനന്തപുരം ആറ്റുകാല്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ ല്‍ ക്രിസ്ത്മസ് ഖാദി റിബേറ്റ് മേള നടക്കുന്ന ഖാദി ബോര്‍ഡിന്റെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ വച്ച് 22-12-2020 ന് പകല്‍ 11.30 ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് കേക്ക് മേള ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് ഖാദി ബോര്‍ഡിന്റെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വില്പനശാലകളില്‍ നിന്നും വിവിധയിനം കേക്കുകള്‍ വാങ്ങാവുന്നതാണ്.
ഷുഗര്‍ ഫ്രീ കേക്ക്, പ്ലം കേക്ക്, മാര്‍ബിള്‍ കേക്ക്, ക്യാരറ്റ് ഡേറ്റസ് കേക്ക്,മില്‍ക്കി ഫ്രൂട്ട് കേക്ക്, മാന്‌ഗോ കേക്ക്, ഹണി കേക്ക് മുതലായ വ്യത്യസ്ത ഇനം രുചികരമായ കേക്കുകള്‍ ഈ വര്‍ഷം ക്രിസ്ത്മസ് ഖാദി മേളയുടെ മാറ്റു കൂട്ടുമെന്നു ശോഭന ജോര്‍ജ് പത്രകുറിപ്പില്‍ അറിയിച്ചു.