ക്രിസ്മസ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്നു. ‘മേരി ക്രിസ്മസ്! യേശുദേവന്റെ ജീവിതവും ആദര്‍ശങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേര്‍ക്ക് കരുത്തുപകരുന്നു. നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് അദ്ദേഹത്തിന്റെ പാത തുടര്‍ന്നും വഴി കാട്ടട്ടെ. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യവാന്‍മാരുമായിയിരിക്കട്ടെ’- പ്രധാനമന്ത്രി പറഞ്ഞു.
Merry Christmas!
The life and principles of Lord Christ gives strength to millions across the world.
May his path keep showing the way in building a just and inclusive society.
May everybody be happy and healthy.
— Narendra Modi (@narendramodi) December 25, 2020
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ അറിയിച്ചു. ക്രിസ്മസ് ലോകമെമ്പാടും സമാധാനം കൊണ്ടുവരികയും, മനുഷ്യർക്കിടയിൽ സാഹോദര്യം വളർത്തുകയും ചെയ്യുമെന്ന് രാഷ്ട്രപതി പറഞ്ഞു. ക്രിസ്മസ് എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ആരോഗ്യവും നൽകട്ടെയെന്ന് രാജ്‌നാഥ് സിംഗ് ആശംസിച്ചു.
Merry Christmas to everyone! I hope this festival nurtures peace and prosperity, and helps strengthen harmony in society. Let us follow Christ’s teachings of love, compassion, and charity, committing ourselves to the welfare of our society and nation.
— President of India (@rashtrapatibhvn) December 25, 2020