ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയ സിനിമ ആചാര്യയുടെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് താരം വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ఆచార్య షూటింగ్ ప్రారంభించాలని,కోవిడ్ టెస్ట్ చేయించుకున్నాను. రిజల్ట్ పాజిటివ్. నాకు ఎలాంటి కోవిడ్ లక్షణాలు లేవు.వెంటనే హోమ్ క్వారంటైన్ అయ్యాను.గత 4-5 రోజులుగా నన్ను కలిసినవారందరిని టెస్ట్ చేయించుకోవాలిసిందిగా కోరుతున్నాను.ఎప్పటికప్పుడు నా ఆరోగ్య పరిస్థితిని మీకు తెలియచేస్తాను. pic.twitter.com/qtU9eCIEwp
— Chiranjeevi Konidela (@KChiruTweets) November 9, 2020
കഴിഞ്ഞ അഞ്ച് ദിവസത്തിനുളളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്. ഉടന്‍ തന്നെ രോഗം ഭേദമാകുന്ന വിവരം പങ്കുവെക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു.