2021ഓടെ പ്രതിവർഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നതായി ചൈന. ഉയർന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുകളിൽ പരീക്ഷണാത്മക വാക്സിനുകൾ അടിയന്തിരമായി ഉപയോഗിക്കുന്നതിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പിന്തുണച്ചിരുന്നു.
ചൈനയുടെ വാക്സിൻ വാർഷിക ഉൽപാദന ശേഷി ഈ വർഷം അവസാനത്തോടെ 610 ദശലക്ഷം ഡോസുകളിൽ എത്തുമെന്ന് ദേശീയ ആരോഗ്യ കമ്മീഷനാണ് (എൻഎച്ച്സി) അറിയിച്ചത്.



















