വാഷിങ്ടണ്‍: ഹ്യൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അമേരിക്ക അടപ്പിച്ചു. ചാരവൃത്തി ആരോപിച്ചാണ് നടപടിയെന്ന് അമേരിക്ക പറഞ്ഞു. ഹ്യൂസ്റ്റണില്‍ സ്ഥിതി ചെയ്യുന്ന ചൈനീസ് കോണ്‍സുലേറ്റ് രണ്ട് ദിവസത്തിനുളളില്‍ അടയ്ക്കണമെന്ന് അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ഇതോടെ അമേരിക്കയും ചൈനയും തമ്മിലുളള ബന്ധം വീണ്ടും വഷളാവുകയാണ്. കോണ്‍സുലേറ്റ് അടയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ചൈന അറിയിച്ചിരുന്നു.
കോണ്‍സുലേറ്റ് അടച്ചതോടെ അമേരിക്കക്കെതിരെ ചൈന പ്രതികാര നടപടയിലേക്ക് നീങ്ങാനാണ് സാധ്യത. എന്തെന്നാല്‍ അമേരിക്കയുടം തെറ്റായ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടിയ്ക്കും എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞിരുന്നു. സാധാരണ ഗതിയിലാണ് കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ കോണ്‍സുലേറ്റിലെ മുറ്റത്ത് വെച്ച് വിവിധ രേഖകള്‍ കത്തിക്കുന്ന അവസ്ഥയുണ്ടായതായി അവിടുത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോങ്കോങ്, ഹുവായ് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക-ചൈന തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് ചൈനയ്ക്കെതിരെ അമേരിക്കയുടെ ഈ പുതിയ നീക്കം