യു.എ.യിലേക്ക് തിരിച്ചെത്തതാൻ അവസരം കിട്ടിയിട്ടും പ്രതിസന്ധിയിലായി പ്രവാസികൾ. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികളെ സ്വീകരിക്കാൻ വിമാനക്കമ്പനികൾ വിസമ്മതിക്കുന്നതാണ് പ്രതിസന്ധിക്കു കാരണം. ജൂലൈ 12 മുതൽ യു.എ.ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് സാധുവായ റെസിഡൻസി പെർമിറ്റുകൾ ഉണ്ടെങ്കിൽ തിരിച്ചെത്താൻ 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. തിരിച്ചെത്തുന്നവർ നെഗറ്റീവ് കോവിഡ് -19 പരിശോധനാ ഫലം ഹാജരാക്കിയാൽ മതി .എന്നാൽ റിട്ടേൺ പെർമിറ്റ് ഉണ്ടായിരുന്നിട്ടും കുട്ടികൾക്ക് യാത്രാ അവസരം പ്രയോജനപ്പെടുത്താൻ പലർക്കും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ചില മാതാപിതാക്കൾ യു.എ.ഇയിൽ നിന്ന് പുറത്തേക്ക് പോകാൻ നിർബന്ധിതരാകുന്നു.
നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാർ ദുബായിൽ തിരിച്ചെത്തുമ്പോൾ വിമാനത്താവളത്തിൽ വൈകാരിക പുന:സമാഗമമാണ് നടക്കുന്നത്. എമിറേറ്റ്‌സും ഇത്തിഹാദും ഒഴികെ, ഫ്ലൈ ദുബായ്, എയർ അറേബ്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുൾപ്പെടെയുള്ള മറ്റ് എയർലൈനുകളും പ്രായപൂർത്തിയാകാത്തവരെ സ്വീകരിക്കുന്നില്ല. ജൂലൈ 31 വരെ ഇന്ത്യ യാത്രാ മരവിപ്പിക്കൽ നീട്ടിയതു കൊണ്ട്, സാധാരണ വിമാനങ്ങൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. ഉഭയകക്ഷി കരാർ പ്രകാരം ഇന്ത്യയും യുഎഇയും തമ്മിൽ പ്രത്യേക വിമാനങ്ങൾ മാത്രമേ നിലവിൽ അനുവദിക്കുന്നുള്ളൂ.












