English हिंदी

Blog

baby-in-bath-tub

 

ഷാര്‍ജ: ഷാര്‍ജയില്‍ പതിനെട്ട് മാസം മാത്രം പ്രായമായ കുഞ്ഞ് ഫാമിലി അപാര്‍ട്ട്‌മെന്റിലെ ബാത്ത് ടബില്‍ മുങ്ങി മരിച്ചു. ഷാര്‍ജ അല്‍ മജാസ് ഏരിയയില്‍ ആണ് സംഭവം.കുഞ്ഞിനെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നവംബര്‍ 17 ന് ആണ് ആശുപത്രിയില്‍ ആണ്‍കുഞ്ഞിന്റെ മരണം ഷാര്‍ജ പോലിസ് സ്ഥിരീകരിക്കുന്നത്.  കുളിപ്പിക്കുന്നതിനായി ടാപ് തുറന്ന് ബാത്ത് ടബില്‍ കുട്ടിയെ നിര്‍ത്തി മാതാവ് നീങ്ങിയതാണ് ദുരന്തത്തിന് വഴിവെച്ചത്. കുട്ടിയുടെ തലച്ചോറ് തകരാറിലായി മരണം സഭവിച്ചതായാണ്  ഡോകടറുടെ സ്ഥിരീകരണം. സംഭവത്തെക്കുറിച്ച് ബുഹൈറ പോലിസ് അന്വേഷണം ആരംഭിച്ചു.

Also read:  കോവിഡ് വാക്സിന്‍: മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി യുഎഇ

നേപ്പാള്‍ ദമ്പതികളുടെതാണ് മരണപ്പെട്ട കുഞ്ഞ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെ പോലിസ് ചോദ്യം ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലിസ് അറിയിച്ചു.

Also read:  അബൂദബിയില്‍ എയര്‍ ആംബുലന്‍സ് അപകടം; നാല് മരണം

സമാന രീതിയില്‍ ഞായറാഴ്ച ഖോര്‍ ഫക്കാനില്‍ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റ് വെള്ളത്തില്‍ വീണ് ഇതേ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.