തിരുവനന്തപുരം: ആര്‍ബിഎസ്‌കെ പദ്ധതിയില്‍ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരളയും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയും തമ്മില്‍ പുതിയ കരാര്‍ ഒപ്പിട്ടു. ഇതുപ്രകാരം സൗജന്യ ചികിത്സയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ ഇനിപ്പറയുന്ന മാറ്റങ്ങള്‍ വന്നിരിക്കുന്നു:
1. കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് ചികിത്സാ ആനുകൂല്യം ലഭിക്കും.
2. തെരഞ്ഞെടുത്ത ഹൃദ്രോഗങ്ങള്‍ക്കുള്ള കിടത്തി ചികിത്സയ്ക്ക് മാത്രമായി സാമ്പത്തിക സഹായം പരിമിതപ്പെടുത്തും.
3. പുതുക്കിയ മാനദണ്ഡങ്ങള്‍ 18.11.2020 മുതല്‍ പ്രാബല്യത്തില്‍ വരും.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ താലോലം പദ്ധതിപ്രകാരം സൗജന്യമായി കിടത്തി ചികിത്സ നല്‍കിവരുന്നത് തുടരും.