കൊച്ചി: തൈക്കുടത്ത് മൂന്നാം ക്ലാസ്സുകാരനോട് ക്രൂരത. സഹോദരി ഭര്‍ത്താവ് കുട്ടിയുടെ കാലില്‍ ചട്ടുകവും തേപ്പുപെട്ടിയും വെച്ച് പൊളളിച്ചു. കടയില്‍ പോയി വരാന്‍ വൈകിയതിന്റെ പേരിലാണ് പീഡനം. സംഭവത്തില്‍ പ്രതി പ്രിന്‍സിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ പ്രിന്‍സ് ഉപദ്രവിക്കുന്നത് പതിവാണെന്നും മൂന്നാം ക്ലാസ്സുകാരന്‍ പറഞ്ഞു.












