മാധ്യമപ്രവർത്തകരുടെ മനോനിലയെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം പ്രതിഷേധാർഹമെന്ന് ബി.ജെ.പി .ജനറൽ സെക്രട്ടറി എം. ടി രമേശ്. ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പ്രകോപിതനാകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
മുഖ്യമന്ത്രി കേരളത്തിൽ നടക്കുന്ന സമരങ്ങളെ അടിച്ചൊതുക്കാൻ ശ്രമിക്കുകയാണ്. സമരം ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയെ തിരുത്താൻ കേന്ദ്ര നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.