ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അടക്കം 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച ഗര്‍ഭിണിയുമായി സമ്പര്‍ക്കം ഉണ്ടായവര്‍ക്കാണ് രോഗം. ആശുപത്രി അടച്ചിടാന്‍ നഗരസഭാ ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി തേടി.
നേരത്തെ രോഗം സ്ഥിരീകരിച്ച എഴുപുന്ന സ്വദേശിനിയായ ഗര്‍ഭിണി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയിരുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പെട്ട യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ 30 ലധികം പേരുണ്ട്.
കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം സ്ഥിരീകരിക്കാന്‍ സാധ്യത ഉണ്ട്. അതിനാല്‍ താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.