കോവിഡ് ബാധിതരുടെ നിരീക്ഷണം ഫലപ്രദമായി നടപ്പാക്കുന്നതിന് ഫോൺകോൾ വിവരങ്ങൾ -ശേഖരിക്കാനുള്ള സർക്കാർ നീക്കം ചോദ്യം ചെയ്‌ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി തള്ളി . ഫോൺകോൾ വിവരങ്ങളിൽ ടവർ ലൊക്കേഷൻ മാത്രമാണ് പരിശോധിക്കുന്നതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ചീഫ് ജസ്‌റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹർജി തള്ളിയത്.
രോഗബാധിതരുടെ എണ്ണം കൂടുമ്പോൾ സർക്കാർ നടപടിയിൽ തെറ്റില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.കോവിഡ് രോഗികളുശട ഫോൺരേഖ പരിശോധിക്കുന്നത് സർക്കാരിന് തുടരാം . സംസ്ഥാനത്ത് ദിവസേന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും നിലവിലെ സാഹചര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടതല്ലേയെന്നും് ചെന്നിത്തലയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു.
ടവർ ലെക്കേഷൻ മാത്രമാണ് പരിശോധിക്കുന്നതെന്ന് സർക്കാർ കഴിഞ്ഞ ദിവസം സത്യവാങ്‌മൂലം നൽകിയിരുന്നു.കോവിഡ് ബാധിതരുടെ സമ്പർക്ക വിവരങ്ങൾ അറിയാനാണ് ഫോൺരേഖ പരിശോധിക്കുന്നത്. കോൾ വിവരങ്ങൾ ശേഖരിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.











