സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടണ്‍സി രാജാണെന്നും സ്വന്തം വകുപ്പുകള്‍ ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫും താനും ഈ സര്‍ക്കാരിന്റെ വിവിധ വിഷയങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്നു. മാര്‍ക്ക്ദാനം,ബ്രുവറി, ട്രാന്‍സ്കിറ്റ്, ആഭ്യന്തര വകുപ്പിലെ അഴിമതി,ഐടി വകുപ്പിലെ അഴിമതി ഇങ്ങനെ നിരവധി അഴിമതികള്‍ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. അഴിമതിയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര.
ഇതുവരെ രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹ കുറ്റത്തില്‍ പ്രതിസ്ഥാനത്ത് വന്നിട്ടില്ല. വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍ നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയില്‍ മുങ്ങി. ഐടി വകുപ്പ് അഴിമതി വാര്‍ത്തകള്‍ പുറത്ത് വരുന്നു. വകുപ്പിന് കീഴിലുളള 24 ഓളം സ്ഥാപനങ്ങളില്‍ നടന്നിട്ടുളള നിയമനങ്ങള്‍ ഭൂരിഭാഗവും പിന്‍വാതില്‍ വഴിയുളളതാണ്. പിഎസ്‌സി പരീക്ഷയെഴുതി റാങ്ക് ലിസ്‌റ്റില്‍ വന്ന ചെറുപ്പക്കാരെ ചതിക്കുന്ന പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാരാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഈ പിന്‍വാതില്‍ നിയമനങ്ങള്‍ അന്വേഷിക്കണം.