തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കെ രാമചന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും 1982ലും 87ലും നിയമസഭയില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും ചെന്നിത്തല അനുസ്മരിച്ചു.
മന്ത്രിയെന്ന നിലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വ്യാക്തിയായിരുന്നു രാമചന്ദ്രന്‍ മാസ്റ്റര്‍. വയനാട് ജില്ലാ രുപീകരണത്തെ തുടര്‍ന്ന് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ വഹിച്ച പങ്ക് വലുതായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ മലബാറിലെ പ്രഗത്ഭനായ ഒരു നേതാവിനെക്കൂടി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നഷ്ടമായി എന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശിയായ ഇദ്ദേഹം എ.കെ ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുള്ള ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗമായിരുന്നു. ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്നു.












