ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനവരാശിയുടെ മേല്‍ കോവിഡ് മഹാമാരി സമാനതകളില്ലാത്ത ദുരിതം വിതച്ച ഒരു വര്‍ഷമാണ് കടന്ന് പോയത്. ഇപ്പോഴും അതിന്റെ തീഷ്ണതയില്‍ നിന്ന് ലോകം മോചനം നേടിയിട്ടില്ല. എങ്കിലും വാക്സിന്റെ രൂപത്തില്‍ പ്രത്യാശയുടെ പുതിയ നക്ഷത്രം ഈ ക്രിസ്തുമസ് രാവില്‍ നമുക്ക് ദൃശ്യമാകുന്നുണ്ട്. മഹാദുരിതത്തിന് ശേഷം പ്രത്യാശയുടെ പുനര്‍വെട്ടം അകലെയല്ല എന്ന സന്ദേശമാണ് ഈ ക്രിസ്തുമസ് നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല സന്ദേശത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവിന് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഭാര്യയ്ക്കും മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
















