തിരുവനന്തപുരം: തോമസ് ഐസക് ഇല്ലാത്ത വാദം കുത്തിപ്പൊക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത്, ബിനീഷ് കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ധനമന്ത്രി ശ്രമിക്കുന്നു. സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട് വിവാദമാക്കിയതില്‍ രാഷ്ട്രീയദുഷ്ടലാക്ക് ആണ്. സ്വപ്‌നയേയും ശിവശിങ്കറേയും ബിനീഷിന്റെയും സഹായിക്കാന്‍ ഐസക് പാവയാകുന്നു. ഐസക് ഇത്രയും വിലകുറഞ്ഞ വ്യക്തിയായിപ്പോയതില്‍ സഹതപിക്കുന്നു. സി.എ.ജി കരടിനെക്കുറിച്ചുള്ള ഐസകിന്റെ വാദങ്ങള്‍ ഉണ്ടയില്ലാവെടിയെന്നും ചെന്നിത്തല ആരോപിച്ചു.
തോമസ് ഐസക് ലാവ്‌ലിന്‍ പരാമര്‍ശിച്ചത് മുഖ്യമന്ത്രിയെ ഉന്നമിട്ടാണ്. കിഫ്ബി മസാല ബോണ്ട് കനേഡിയന്‍ കമ്പനിക്ക് വിറ്റതില്‍ അഴിമതിയുണ്ട്. തോമസ് ഐസക് കേരളത്തെ കടത്തിലാക്കിയ മുടിയനായ പുത്രന്‍ ആണെന്നും ചെന്നിത്തല ആരോപിച്ചു.