തിരുവനന്തപുരം: കള്ളക്കടത്തിന്റെ താങ്ങും തണലും മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന അധോലോക പ്രവര്‍ത്തനങ്ങളുടെ ചിത്രം ഇപ്പോള്‍ പുറത്ത് വന്നു. ചിലര്‍ക്ക് സ്വര്‍ണക്കടത്ത്, ചിലര്‍ക്ക് കള്ളക്കപ്പണം, ചിലര്‍ക്ക് അഴിമതി…ഇങ്ങനെ ചുമതല വീതിച്ച് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വന്‍കിട വികസന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തട്ടിപ്പുകാര്‍ക്ക് ചോര്‍ന്നു കിട്ടി. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കമ്മീഷന്‍ തട്ടുന്നത് തടഞ്ഞതിനാണ് വിഎസിനെ വികസന വിരുദ്ധനെന്ന് പാര്‍ട്ടി വിളിച്ചത്. അങ്ങോട്ടും ഇങ്ങോട്ടും ഒളിക്കാന്‍ ഉള്ളത് കൊണ്ട് പിണറായിയും കോടിയേരിയും പരസ്പരം താങ്ങുന്നു. പിണറായിയുടേയും കോടിയേരിയുടെയും അനിയന്‍ബാവ-ചേട്ടന്‍ബാവ കളി ഇനി നടക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു.
അഴിമതി പിടിക്കുമ്പോള്‍ മന്ത്രിമാര്‍ ഏജന്‍സികള്‍ക്കെതിരെ തെരുവിലിറങ്ങുന്നു. അഴിമതി മൂടിവെയ്ക്കാന്‍ പിണറായി പാര്‍ട്ടിയെ പരിചയാക്കുന്നു. ലാവ്‌ലിനും ഇതേ തന്ത്രം ഉപയോഗിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനെന്നും ചെന്നിത്തല പറഞ്ഞു.












