തിരുവനന്തപുരം: വഴിയോര വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള റെസ്റ്റോപ് പദ്ധതിയില്‍ ക്രമക്കേട് എന്ന് രമേശ് ചെന്നിത്തല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നു. റവന്യൂവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പദ്ധതിക്കായി സര്‍ക്കാര്‍ സ്വകാര്യ കമ്പനിയുമായി ധാരണാപത്രം തയ്യാറാക്കി. നോര്‍ക്കയുടെ നേതൃത്വത്തിലാണ് വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതിയെന്ന് ചെന്നിത്തല പറഞ്ഞു.
ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പദ്ധതിയില്‍ സര്‍ക്കാരിന് 26% പങ്കാളിത്തവും വിദേശ മലയാളികള്‍ക്ക് 74% പങ്കാളിത്തവുമാണ്. പദ്ധതി നടത്തിപ്പിന് ഐഒസി മുന്നോട്ട് വന്നിട്ടും നല്‍കിയില്ല. സര്‍ക്കാര്‍ എംഒയു പുറത്തുവിടാന്‍ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
റവന്യൂമന്ത്രിയുടെ അഭിപ്രായം എന്തെന്ന് വ്യക്തമാക്കണം. സ്വകാര്യ വ്യക്തികളെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.











