തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുളള സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുകഴ്ത്തിയാല്‍ പരവതാനി വിമര്‍ശിച്ചാല്‍ സൈബര്‍ ആക്രമണമെന്നാണ് ഇപ്പോള്‍ കണ്ടു വരുന്നതെന്ന് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന പെരുമാറ്റമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടുകുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പിന്റെ കേന്ദ്രമായി മാറി. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നല്ല ബന്ധമാണുളളത്. അതിനാല്‍ ഇതൊന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലയെന്നാണോ മുഖ്യന്ത്രിയുടെ നിലപാടെന്നും ചെന്നിത്തല ചോദിച്ചു.
ജനാധിപത്യ ഭരണ സംവിധാനത്തില്‍ ചോദ്യം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ ഇവിടെ ചോദ്യം ചെയ്യുന്നവരുടെ വായടപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ട്രപും മോദിയും പിണറായി ഇവരെല്ലാം ഒരേ ശൈലിയിലുളള ആളുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുളള ആക്രമണത്തിന് സൈബര്‍ ഗുണ്ടകള്‍ക്ക് ലൈസന്‍സ് കിട്ടുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്നാണ്. ഇതിനൊക്കെ വളം വെച്ചു കൊടുക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ഒരു വാക്ക്് പറഞ്ഞാല്‍ ഇവരെയൊക്കെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.