പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍
മിക്സ് വെജ് സ്പ്രൗട് സൂപ്പ്
—————————
1) ചീര ഇല (ചെറുതായി അരിഞ്ഞത്)- 50 ഗ്രാം
2) മുളപ്പിച്ച പയര്‍- 50 ഗ്രാം
3) മുളപ്പിച്ച മുതിര- 50 ഗ്രാം
4) ജീരകം പൊടിച്ചത്- 10 ഗ്രാം
5) ഉപ്പ്- ആവശ്യത്തിന്
6) നെയ്യ്- 1 ടേബിള്‍ സ്പൂണ്‍
7) ചെറിയ ഉളളി- 50 ഗ്രാം
8) വെളുത്തുളളി- 50 ഗ്രാം
9) ഇഞ്ചി- 25 ഗ്രാം
തയ്യാറാക്കുന്ന വിധം
മുളപ്പിച്ച പയറും മുതിരയും നന്നായി വേവിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഒരു പാനില്‍ നെയ്യ് ഒഴിച്ച് ഇതിലേക്ക് ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ചീര,ഇല എന്നിവ നന്നായി വഴറ്റി വേവിച്ച് പയറില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് സൂപ്പ് തയ്യാറാക്കാം.