തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഇടുക്കിയിലും ബുധനാഴ്ച വയനാട്ടിലും വെള്ളിയാഴ്ച മലപ്പുറത്തും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. ഈ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അതേസമയം ബുധനാഴ്ച വരെ കേരള, ലക്ഷ്യദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇവിടങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.