ലോകം മഹാമാരിയെ ഒരുമിച്ചു നിന്ന് പ്രതിരോധിക്കുന്ന വേളയില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്ന് തങ്ങളുടെ രാജ്യത്തെപാടെ അകറ്റിനിറുത്തുന്ന നീക്കത്തിലാണ് ചൈനയെന്ന് തായ് വാന്‍ പ്രീമിയര്‍ സു സെങ്-ചാങ് മാധ്യമങ്ങളോട് പറഞ്ഞു
ചൈനയുടെ എതിര്‍പ്പ് കാരണം ലോകാരോഗ്യ സംഘടനയുമായി സഹകരിക്കുവാനുള്ള അവസരം തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടെന്നും, തായ്‌വാന്‍ വിരുദ്ധ ചൈനീസ് നിലപാട് ആഗോള മഹാമാരി പ്രതിരോധത്തില്‍ വിടവ് സൃഷ്ടിച്ചുവെന്നും പ്രീമിയര്‍ ആരോപിച്ചു. എന്നാല്‍ തായ് വാന്റത് അസത്യ പ്രചരണമാണെന്ന് ചൈനയും ലോകാരോഗ്യ സംഘടനയും പ്രതികരിച്ചു
ലോകാരോഗ്യ സംഘടനയുമായി തായ് വാന് പങ്കാളിത്തം അനുവദിക്കമണമെന്ന യുഎസ് നിര്‍ദ്ദേശത്തെ നിയമവിരുദ്ധമെന്നും അസാധുവെന്നുമാണ് ചൈന മുദ്രകുത്തിയത്. ഡബ്ല്യു.എച്ച്.ഒ യുമായുള്ള പങ്കാളിത്തത്തെ പല രാജ്യങ്ങളും പിന്തുണയ്ക്കുമ്പോള്‍, ചൈന അതിനെയെല്ലാം തുരങ്കം വെയ്ക്കുന്നതായി തായ് വാ്ന്‍ പ്രീമിയര്‍ സു സെങ്-ചാങ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.