ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്തെ പഴിപ്പലിശ ഒഴിവാക്കുമെന്ന് സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. രണ്ട് കോടി രൂപ വരെയുള്ള പഴപ്പലിശ ഒഴിവാക്കുമെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചത്.
ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ സാധനങ്ങള്‍ വാങ്ങാന്‍ സ്വന്തമാക്കിയ വായ്പ എന്നിവയിക്ക് ഇളവ് ലഭിക്കുമെന്ന് ധനകാര്യ സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറയുന്നു. വായ്പകള്‍ നിഷ്‌ക്രീയ ആസ്തിയായി പ്രഖ്യാപിക്കല്‍, ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളിലും ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പിഴപ്പലിശ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ അറയിച്ചിരുന്നത്. എന്നാല്‍ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.












