ന്യൂഡല്‍ഹി: കേരളത്തിന്റെ കോവിഡ് മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്രസര്‍ക്കാര്‍. മരണനിരക്ക് കുറവുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ മരണനിരക്ക് 0.31 ശതമാനമാണ്. ദേശീയ ശരാശരി 2.21 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ കോവിഡ് പരിശോധന ദേശീയ നിരക്കിനേക്കാള്‍ കുറവാണ്. രാജ്യത്ത് പ്രതിദിനം 10 ലക്ഷം പേരില്‍ 324 പേര്‍ക്ക് പരിശോധന നടക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ 212 പേരില്‍ മാത്രമാണ് പരിശോധന. ദേശീയ ശരാശരിയില്‍ താഴെയുള്ളത് 14 സംസ്ഥാനങ്ങളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിരീകരിക്കുന്ന 40 ശതമാനം പേര്‍ക്കും രോഗലക്ഷണം ഇല്ലാത്തവരാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.