ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സി.സി.ബി റെയ്ഡ് നടന്നു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും രാഗിണി ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയിൽ നിന്ന് സെർച്ച് വാറണ്ടുമായി വെള്ളിയാഴ്ച രാവിലെതന്നെ രാഗിണിയുടെ യെലഹങ്കയിലെ വീട്ടിൽ സി.സി.ബി റെയ്ഡിനെത്തിയത്.
രാഗിണി ദ്വിവേദിയുടെ സുഹൃത്തായ രവി ശങ്കർ ഇന്നലെ അറസ്റ്റിലായിരുന്നു. മയക്കുമരുന്ന് കേസിൽ രവി ശങ്കറിന് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ രാഗിണിക്കും മയക്കുമരുന്ന് സംഘത്തെക്കുറിച്ചുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിവുണ്ടായേക്കാമെന്ന വിലയിരുത്തലിലാണ് സി.സി.ബി സംഘം നടിയുടെ വീട്ടിൽ റെഡ്സ് നടത്തുന്നത്.