കൊച്ചി: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും വാളയാര്‍ കുട്ടികളുടെ അമ്മ. പുനര്‍ വിചാരണ സ്വീകാര്യമാണെങ്കിലും പുനരന്വേഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് വാളയാര്‍ നീതി സമരസമിതി വ്യക്തമാക്കി.
കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരായി സംസ്ഥാന സര്‍ക്കാരും പെണ്‍കുട്ടികളുടെ ബന്ധുക്കളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വാളയാര്‍ കേസില്‍ ആദ്യ അന്വേഷണം വെറുപ്പുളവാക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. വിചാരണ കോടതിയിലെ പ്രോസിക്യൂട്ടറെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.