Category: Editorial

മാതൃഭാഷയില്‍ പഠിക്കുന്നതു നല്ലതു തന്നെ; പക്ഷേ…

ഒട്ടേറെ അടരുകളുള്ളതാണ്‌ പുതിയ ദേശീയ വിദ്യാഭ്യാസ നയം. നഴ്‌സറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള ഘട്ടങ്ങളെ ഉടച്ചുവാര്‍ക്കുന്ന നയം നടപ്പു അധ്യയന വര്‍ഷത്തില്‍ തുടങ്ങി 2030 ആകുമ്പോഴേക്കും പൂര്‍ണമായി നടപ്പിലാക്കുക എന്നതാണ്‌ ലക്ഷ്യം.

Read More »

ആറ്‌ മാസം പിന്നിട്ട പോരാട്ടം

കോവിഡ്‌ പ്രതിരോധത്തിന്റെ ആറ്‌ മാസമാണ്‌ കടന്നു പോയത്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും സംഭവബഹുലമായ അര്‍ധവര്‍ഷം കൂടിയായിരുന്നു നമുക്ക്‌ ഇക്കാലയളവ്‌. ജനുവരി 30നാണ്‌ ഇന്ത്യയിലെ ആദ്യത്തെ കോവിഡ്‌ കേസ്‌ കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. ജൂലായ്‌

Read More »

ദൃശ്യമാധ്യമങ്ങളിലെ പരക്കം പാച്ചില്‍ ജേര്‍ണലിസം

ടി വി ചാനലുകള്‍ തമ്മിലുള്ള റേറ്റിങ്‌ മത്സരം കടുക്കുന്നതിന്‌ മുമ്പ്‌ `പാപ്പരാസി മാധ്യമപ്രവര്‍ത്തനം’ മലയാളികള്‍ക്ക്‌ പരിചിതമായിരുന്നില്ല. വിവാദമായ കേസുകളിലെ, പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്ക്‌ പ്രധാന റോളുള്ളതും എരിവും പുളിയും വേണ്ടുവോളം കലര്‍ത്താന്‍ സാധ്യതയുള്ളതുമായ ന്യൂസ്‌ പ്ലോട്ടുകളിലെ

Read More »

സമ്പാദ്യ കുടുക്ക പൊട്ടിക്കേണ്ടി വരുന്ന ഗതികേട്‌; സര്‍ക്കാര്‍ കണ്ണ്‌ തുറക്കുമോ?

ഏപ്രില്‍ മുതല്‍ ജൂലായ്‌ മൂന്നാം വാരം വരെ എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ടി (ഇപിഎഫ്‌)ല്‍ നിന്നും 30,000 കോടി രൂപ വരിക്കാര്‍ പിന്‍വലിച്ചത്‌ രാജ്യത്തെ സാധാരണക്കാരായ മാസശമ്പളക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴമാണ്‌ വ്യക്തമാക്കുന്നത്‌. കോവിഡ്‌-19

Read More »

രാജസ്ഥാന്‍ രാഷ്‌ട്രീയം എങ്ങോട്ട്‌?

കലങ്ങിമറിഞ്ഞ രാജസ്ഥാന്‍ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട രണ്ട്‌ പ്രധാന സംഭവവികാസങ്ങളാണ്‌ ഇന്നുണ്ടായത്‌. രാജസ്ഥാനില്‍ നിയമസഭ വിളിക്കാന്‍ ഗവര്‍ണര്‍ ഒടുവില്‍ അനുമതി നല്‍കി. നിയമസഭ ചേരണമെന്ന മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ ശുപാര്‍ശ രണ്ട്‌ തവണ മടക്കിയതിനു ശേഷമാണ്‌

Read More »

കത്തുന്ന ഇന്ധന വിലയും കെട്ടുപോയ പ്രതികരണ ശേഷിയും

കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില ഉയര്‍ത്തുമ്പോ ള്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കുക എന്നതാണ്‌ പ്രതിപക്ഷ പാര്‍ട്ടികളുടെ കാലങ്ങളായുള്ള ആചാരം. കേരളത്തില്‍ മാത്രമായി ഇന്ധന വില എന്ന വിഷയത്തെ മുന്‍നിര്‍ത്തി എത്രയോ ഹര്‍ത്താലുകള്‍ നാം കണ്ടിരിക്കുന്നു. എന്നാല്‍

Read More »

നരസിംഹറാവുവിനെ സോണിയ സ്‌മരിക്കുമ്പോള്‍…

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ജന്മശതാബ്‌ദിയാണ്‌ അടുത്ത വര്‍ഷം. ഇതിനോട്‌ അനുബന്ധിച്ച്‌ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്‌ തെലുങ്കാന യൂണിറ്റിന്‌ അഭിനന്ദനം അറിയിച്ചും നരസിംഹറാവുവിനെ പ്രകീര്‍ത്തിച്ചും സോണിയാഗാന്ധി അയച്ച കത്തിലെ വാചകങ്ങളില്‍

Read More »

ലോക്‌ഡൗണിന്റെ ഇരകളെ ആര്‌ സഹായിക്കും?

കോവിഡ്‌ രോഗത്തിന്റെ സാമൂഹ്യവ്യാപനം നിയന്ത്രണാതീതമായാല്‍ വീണ്ടും ലോക്‌ ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്‌. സംസ്ഥാന വ്യാപകമായി വീണ്ടും ലോക്‌ ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല. വറുതിയിലേക്കും പട്ടിണിയിലേക്കും തൊഴില്‍

Read More »

അന്തിചര്‍ച്ച എന്ന അശ്ലീല കാഴ്‌ച

സ്വര്‍ണ കള്ളകടത്തുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും സിപിഎമ്മിനെതിരെയും ആസൂത്രിതമായി വാര്‍ത്തകള്‍ നല്‍കുന്നുവെന്ന പരാതി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അനുകൂലികള്‍ ചില മാധ്യമങ്ങള്‍ക്കെതിരെ നിരന്തരമായി ഉന്നയിക്കുന്നുണ്ട്‌. ഈ പരാതി ഒരു ചാനലിനെ തന്നെ ബഹിഷ്‌കരിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിലേക്കാണ്‌

Read More »

കോവിഡ്‌ ഇരുട്ടില്‍ വൈകാതെയെത്തും വാക്‌സിന്‍ വെളിച്ചം

കോവിഡിനുള്ള വാക്‌സിന്‍ കരുതിയതിലും നേരത്തെ വിപണിയിലെത്തുമെന്ന സൂചനകള്‍ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടി വരുമ്പോഴും ഈ ആഗോള മഹാമാരിയെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷക്ക്‌ കരുത്ത്‌ പകരുകയാണ്‌. യുഎസ്‌, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കോവിഡ്‌ വാക്‌സിന്‍ പരീക്ഷണം

Read More »

കോവിഡ്‌ കാലത്തു തന്നെ വേണോ ക്ഷേത്രനിര്‍മാണം?

കൊറോണയുടെ സംഹാര താണ്‌ഡവത്തിന്‌ മുന്നില്‍ അമ്പലങ്ങളും പള്ളികളും തുറന്നു പ്രവര്‍ത്തിക്കാന്‍ മടിക്കുമ്പോഴാണ്‌ പുതിയൊരു ക്ഷേത്രത്തിന്‌ ഓഗസ്റ്റ്‌ അഞ്ചിന്‌ ശിലാസ്ഥാപനം നടത്തുന്നത്‌. ദൈവഭയത്തേക്കാള്‍ കഠിനമായി കൊറോണ ഭയം മനുഷ്യരില്‍ ശക്തിയാര്‍ജിച്ചു നില്‍ക്കുമ്പോഴും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം

Read More »

ശരിയാണ്‌, കോണ്‍ഗ്രസിന്‌ ഇനി ഒന്നും സംഭവിക്കാനില്ല

കോണ്‍ഗ്രസില്‍ നിന്നും യുവതുര്‍ക്കികള്‍ പോയതു കൊണ്ട്‌ പാര്‍ട്ടിക്ക്‌ ഒന്നും സംഭവിക്കാനില്ലെന്നാണ്‌ രാഹുല്‍ ഗാന്ധി പറയുന്നത്‌. അല്ലെങ്കിലും ഇനി കോണ്‍ഗ്രസിന്‌ എന്തു സംഭവിക്കാനാണ്‌? രാഹുല്‍ ഗാന്ധി പ്രസിഡന്റായും അല്ലാതെയുമെല്ലാം നേതൃത്വം നല്‍കിയ കഴിഞ്ഞ അഞ്ച്‌-ആറ്‌ വര്‍ഷം

Read More »

രാജസ്ഥാന്‍ രാഷ്‌ട്രീയത്തിലെ അരാജകത്വം

ഒന്നിനു പിറകെ ഒന്നായി ട്വിസ്റ്റുകളും മെലോഡ്രാമയും കുത്തിനിറച്ച ചില സിനിമകള്‍ കണ്ടിരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ കഥാഗതിയെ കുറിച്ച്‌ ചിന്തിക്കാനുള്ള സമയം തന്നെ കിട്ടിയെന്നു വരില്ല. അപ്രതീക്ഷിതമായി കയറിവരുന്ന കഥാപാത്രങ്ങളും പൊടുന്നനെയുള്ള വഴിത്തിരിവുകളും പ്രേക്ഷകരെ ചിലപ്പോള്‍ ആശയകുഴപ്പത്തില്‍

Read More »

ഒടുവില്‍ `അവതാരം’ പടിയിറങ്ങുന്നു

അധികാരത്തിന്റെ ഇടനാഴികളില്‍ അവതാരങ്ങളുടെ വാഴ്‌ച അനുവദിക്കില്ലെന്നാണ്‌ നാല്‌ വര്‍ഷം മുമ്പ്‌ അധികാരമേറ്റ സമയത്ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നത്‌. മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ സാധാരണ അംഗങ്ങള്‍ പോലും അവതാരങ്ങളായി തേര്‍വാഴ്‌ച

Read More »

ഡാറ്റ വിപ്ലവത്തിന്റെ പുതിയ വഴികള്‍

ഡാറ്റയാണ്‌ പുതിയ കാലത്തെ ഓയില്‍. ഒരു കാലത്ത്‌ ലോകത്ത്‌ ഒന്നാമത്‌ നിന്നിരുന്നത്‌ ഓയില്‍ മേഖലയിലെ കമ്പനികളായിരുന്നു . ഇന്ന്‌ പുതിയ കാലത്തെ ദൈനം ദിന ജീവിതത്തെ മുന്നോട്ടു ചലിപ്പിക്കുന്ന ഇന്ധനം ആയ ഡാറ്റയെ അധിഷ്‌ഠിതമാക്കിയിട്ടുള്ള

Read More »

കോടതിയുടെ യാഥാസ്ഥിതിക വിളംബരങ്ങള്‍

ഉന്നതമായ ജനാധിപത്യ മാതൃക നിലനില്‍ക്കുന്ന ബ്രിട്ടന്‍, നെതര്‍ലാന്റ്‌സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ രാജകുടുംബത്തിന്‌ പ്രത്യേക പദവിയുണ്ട്‌. രാജകുടുംബത്തിലെ പ്രമുഖ അംഗങ്ങളെ ശ്രേഷ്‌ഠ വ്യക്തിത്വങ്ങളായാണ്‌ അവിടുത്തെ ജനങ്ങള്‍ കാണുന്നത്‌. അതേ സമയം ഔപചാരികമായ ജനാധിപത്യ സംവിധാനത്തില്‍ അവര്‍ക്ക്‌

Read More »

ശ്രീ പത്മനാഭസ്വാമിക്ഷേത്രം: സുപ്രീംകോടതി വിധിയും ചില യാഥാര്‍ത്ഥ്യങ്ങളും 

എന്താണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ്? പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം രാജകുടുംബം കടത്തിക്കൊണ്ടു പോകുന്നുവെന്ന് പരാതിപ്പെട്ട് സുന്ദരരാജന്‍ എന്ന മുന്‍ ഐപിഎസ്ഉദ്യോഗസ്ഥനായ ഭക്തന്‍ ഹൈക്കോടതിയെ സമീപിക്കുന്നു. നിലവറകളിലെ നിധിശേഖരം

Read More »

കോൺഗ്രസിൽ ഇത്‌ ഇലകൊഴിയും കാലം

ബിജെപിയുടെ ശക്തി ഏകശിലാ സ്വഭാവമുള്ള പാര്‍ട്ടി ഘടനയാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ഷായും പറയുന്നതിന്‌ അപ്പുറം പാര്‍ട്ടിക്ക്‌ അകത്ത്‌ ഒരു ഇല പോലും അനങ്ങില്ല. ഇരുവരുടെയും വിശ്വസ്‌തനായ ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്‌ഡ

Read More »

നിയമനങ്ങള്‍ക്കു പിന്നിലെ ഒളിച്ചുകടത്തുകള്‍

കേരളത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്‌ ഉയര്‍ന്ന നിലവാരമുള്ള മനുഷ്യ വിഭവ ശേഷിയാണ്‌. നിര്‍ഭാഗ്യവശാല്‍ ഈ ശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്താനുള്ള തൊഴില്‍ അവസരങ്ങള്‍ കേരളത്തിലില്ല. സ്വകാര്യ മേഖലയെ അത്തരത്തില്‍ വളരാന്‍ കേരളത്തിന്റെ ഏറെക്കുറെ നിഷേധാത്മക സ്വഭാവമുള്ള

Read More »

കോവിഡിനെയും ഭയക്കാത്ത `രാഷ്‌ട്രീയ തൊലിക്കട്ടി’

സ്വര്‍ണ കള്ളകടത്തിനെതിരെ പ്രതിപക്ഷം നയിക്കുന്നത്‌ കോവിഡ്‌ പ്രൊട്ടോകോള്‍ ലംഘിച്ചു കൊണ്ടുള്ള സമരമാണ്‌. ആയിര കണക്കിന്‌ ആളുകളെ പങ്കെടുപ്പിച്ച്‌ സമരം തുടരുമെന്നും ഇനിയും പ്രോട്ടോകോള്‍ ലംഘനം നടത്തുമെന്നുമാണ്‌ നേതാക്കളുടെ പ്രഖ്യാപനം. കോവിഡ്‌ കാലത്ത്‌ യുക്തിയോടെയും മുന്‍കരുതലോടെയും

Read More »

കോവിഡ്‌ കാലത്തെ ശുഭസൂചനകള്‍

കോവിഡും അത്‌ മൂലമുള്ള ലോക്‌ ഡൗണും നേരത്തെ തന്നെ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി കൂടുതല്‍ മോശമാക്കുമെന്നാണ്‌ പൊതുവെയുണ്ടായിരുന്ന നിഗമനം. എന്നാല്‍ ബിസിനസുകളെ കോവിഡ്‌ പ്രതികൂലമായി ബാധിച്ചെങ്കിലും `ഡിപ്രഷന്‍’ എന്നൊന്നും വിളിക്കാവുന്ന അവസ്ഥ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായിട്ടില്ലെന്നാണ്‌

Read More »

കേരളത്തില്‍ സാമൂഹ്യ വ്യാപന ഭീതി പടരുമ്പോള്‍…

കേരളത്തില്‍ കോവിഡ്‌ സാമൂഹ്യ വ്യാപനം തുടങ്ങിയെന്ന്‌ ഇതു വരെ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ എണ്ണം പെരുകുന്നത്‌ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക്‌ നാം നീങ്ങുന്നതിന്റെ ലക്ഷണമായി വേണം എടുക്കേണ്ടത്‌. കോവിഡ്‌

Read More »

സ്വര്‍ണ കടത്ത്‌ വിവാദത്തിലെ ഒളിച്ചുകളികള്‍

സ്വര്‍ണ കടത്ത്‌ വിവാദം സോളാര്‍ കേസിന്‌ ശേഷം മാധ്യമങ്ങള്‍ക്ക്‌ ആഘോഷിക്കാന്‍ കിട്ടിയ ഒന്നാന്തരം കോളു തന്നെ. ചേരുവകളെല്ലാം ഏകദേശം സമാനം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം, മുഖ്യമസാല ചേരുവയായി ആരോപണ വിധേയയായ വനിത, അവര്‍ക്ക്‌ ഭരണതലത്തില്‍

Read More »

ആള്‍ബലം കുറവെങ്കിലും തിരുത്തല്‍ ശക്തി

കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പിനെ കൂടെ കൂട്ടണമെന്ന സിപിഎമ്മിന്റെ ദീര്‍ഘകാലമായുള്ള മോഹം ഫലപ്രാപ്‌തിയിലെത്തിക്കുന്നതിന്‌ ഒരു തരത്തിലും സമ്മതിക്കില്ലെന്ന വാശിയിലാണ്‌ സിപിഐ. മാണി ഗ്രൂപ്പിനെ എല്‍ഡിഎഫ്‌ പാളയത്തിലെത്തിക്കണമെന്ന സിപിഎമ്മിന്റെ രാഷ്‌ട്രീയ പദ്ധതിക്ക്‌ ഒട്ടേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌.

Read More »

കൗരവന്മാരെ പോലെയല്ല കൊറോണ

18 ദിവസം കൊണ്ടാണ്‌ പാണ്‌ഡവന്‍മാര്‍ കൗരവന്‍മാര്‍ക്കെതിരായ മഹാഭാരതയുദ്ധം ജയിച്ചതെന്നും കൊറോണയ്‌ക്കെതിരായ യുദ്ധം 21 ദിവസം കൊണ്ട്‌ പൂര്‍ത്തിയാക്കുമെന്നുമുള്ള വീരവാദം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിട്ട്‌ മൂന്ന്‌ മാസം കഴിഞ്ഞു. മാര്‍ച്ച്‌ 25നാണ്‌ മോദി ഈ

Read More »

തലകെട്ടുകള്‍ സൃഷ്‌ടിക്കുകയല്ല, തന്ത്രജ്ഞത പ്രകടിപ്പിക്കുകയാണ്‌ വേണ്ടത്‌

നരേന്ദ്ര മോദി തന്ത്രശാലിയായ രാഷ്‌ട്രീയ നേതാവാണ്‌ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. എന്നാല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ എത്രത്തോളം തന്ത്രശാലിത്വം പ്രകടിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയം ജനിപ്പിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ പല നിലപാടുകളും. തന്ത്രശാലിയായ

Read More »

അതിര്‍ത്തി വിപുലീകരണമല്ല, വികസനമാണ്‌ ശരി

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക്‌ സന്ദര്‍ശനത്തിനിടെ സൈനികരെ അഭിസംബോധന ചെയ്‌ത്‌ നടത്തിയ പ്രസംഗത്തിലെ ചില വാചകങ്ങള്‍ അതീവശ്രദ്ധേയമാണ്‌: “അതിര്‍ത്തി വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു. ഇനി വികസനത്തിന്റെ കാലമാണ്‌. അതിര്‍ത്തി കൈയേറുന്നവര്‍ സമാധാനത്തിന്റെ ശത്രുക്കളാണ്‌. അതിര്‍ത്തിയിലെ

Read More »

ഈര്‍ക്കില്‍ പാര്‍ട്ടികളുടെ ബാലിശമായ തലക്കനം

എഡിറ്റോറിയല്‍ ജോസ്‌ കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന്‌ പുറത്താക്കാനുള്ള തീരുമാനം കേരള രാഷ്‌ട്രീയത്തിലെ ഈക്കിലി പാര്‍ട്ടികളുടെ സാന്നിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്കാണ്‌ വഴിവെച്ചിരിക്കുന്നത്‌. ഇത്തരം പാര്‍ട്ടികള്‍ക്ക്‌ മുന്നണികളില്‍ ലഭിക്കുന്ന

Read More »

ലോക്‌ ഡൗണിന്റെ യുക്തിയും അയുക്തിയും

എന്തായിരുന്നു ലോക്‌ ഡൗണിന്റെ യുക്തി? സമ്പര്‍ക്കത്തിലൂടെ അതിവേഗം പടരുന്ന രോഗം മനുഷ്യസമൂഹത്തിന്റെ ദൈനംദിന ജീവിതത്തെയും ആരോഗ്യകരമായ നിലനില്‍പ്പിനെയും ബാധിക്കുന്ന അവസ്ഥ വന്നപ്പോള്‍ അതിന്റൈ വ്യാപനത്തിന്റെ ചങ്ങലയെ `ബ്രേക്ക്‌’ ചെയ്യുക. അതിന്റെ പേരില്‍ നമുക്ക്‌ ചില

Read More »

ചൈനയില്‍ നിന്നും കൊള്ളേണ്ടതും തള്ളേണ്ടതും

2008ലെ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചിരുന്നില്ല. അതിനു പ്രധാന കാരണം കയറ്റുമതി കേന്ദ്രിതമായ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്ന ചൈനയെ പോലെ ആഗോള വിപണിയുമായി നാം അത്രയേറെ ബന്ധിതമല്ല എന്നതാണ്‌. അതേ സമയം 2008ലെ

Read More »

ആവിഷ്‌കാരവും വര്‍ഗീയതയും വക്രബുദ്ധിജീവികളും

ചരിത്രം ഫീച്ചര്‍ സിനിമക്ക്‌ വിഷയമാകുമ്പോള്‍ രണ്ട്‌ തരത്തിലാണ്‌ അതിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടാറുള്ളത്‌. ഒന്ന്‌, ഡോക്യുമെന്ററികളില്‍ നിന്നും ഫീച്ചര്‍ ഫിലിമുകളിലേക്കുള്ള പാലം അനന്തമായി നീണ്ടു പോകുമ്പോള്‍. രണ്ട്‌, മത-ജാതി സംഘര്‍ഷങ്ങള്‍ പ്രമേയമാകുന്ന സിനിമകള്‍ വര്‍ഗീയതയുടെ കണ്ണില്‍

Read More »