
ഒമാനിൽ വ്യക്തിഗത ആദായ നികുതി: ശമ്പളം മുതൽ ഡിവിഡന്റ് വരെ പുതിയ നിയമത്തിൽ ഉൾപ്പെടുത്തി
മസ്‌കത്ത് : ഒമാനിൽ 2028 ജനുവരിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന വ്യക്തിഗത ആദായ നികുതി നിയമത്തിന്റെ വിശദവിവരങ്ങൾ സർക്കാർ പുറത്തിറക്കി. തിങ്കളാഴ്ച പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റിലൂടെയാണ് രാജകീയ ഉത്തരവിന്റെ ഭാഗമായി പുതിയ നികുതി ചട്ടക്കൂട് പ്രഖ്യാപിച്ചത്.