
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം; ഖത്തറിൽ സ്കൂൾ പരീക്ഷാ തീയതികളിൽ മാറ്റം
ദോഹ : ഖത്തറിലെ സ്കൂളുകളുടെ രണ്ടാം സെമസ്റ്റർ അർധ വാർഷിക പരീക്ഷകളുടെ തീയതികളിൽ മാറ്റം. പുതുക്കിയ തീയതി പ്രകാരം 1 മുതൽ 11–ാം ഗ്രേഡ് വരെയുള്ളവർക്ക് ഫെബ്രുവരി 18 മുതൽ 27 വരെയാണ് പരീക്ഷ.






























