Category: News

പട്ടാളത്തിന് പുറമെ സിആര്‍പിഎഫിലും മൊബൈൽ ഫോൺ നിയന്ത്രണം

കേന്ദ്ര റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) സ്മാര്‍ട്ട് ഫോണ്‍, മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനുള്ള മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു. പുതുക്കിയ നിര്‍ദേശപ്രകാരം കനത്ത ജാഗ്രത പുലര്‍ത്തേണ്ട പ്രദേശങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിലക്കിയിരിക്കുകയാണ്. സുപ്രധാനമായ രേഖകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍, യോഗങ്ങളും ചര്‍ച്ചകളും നടക്കുന്ന കോണ്‍ഫ്രന്‍സ് ഹാളുകള്‍, ഓപറേഷന്‍സ് റൂം തുടങ്ങിയ ഇടങ്ങളിലാണ് നിരോധനം ഉറപ്പാക്കുക.

Read More »

വിദ്വേഷ പ്രചരണം; ബി.ജെ.പി എം.എല്‍.എയെ ഫേസ്ബുക്ക് വിലക്കി

ബി.ജെ.പി നേതാവ് ടി.രാജയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഫേസ്ബുക് വിലക്കി. ഫേസ്ബുക്കിലൂടെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചതിനാലാണ് ഫേസ്ബുക് അദ്ദേഹത്തെ നിരോധിച്ചത്. ഫേസ്ബുക്കിന്‍റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് നിരോധനമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിച്ചു. സംഘര്‍ഷവും വെറുപ്പും പ്രചരിപ്പിക്കാന്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനാല്‍ രാജ സിങ്ങിനെ നിരോധിക്കുന്നുവെന്ന് ഫേസ്ബുക്കിന്‍റെ പ്രതിനിധി ഇമെയില്‍ വഴി അറിയിച്ചു.

Read More »

അദ്ധ്യാപകര്‍ക്ക് ആദരം അർപ്പിക്കാൻ തപാൽ വകുപ്പിന്റെ നൂതന പദ്ധതി

അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ഗുരുനാഥര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിന് അവസരമൊരുക്കി ഭാരതീയ തപാല്‍ വകുപ്പ്. അദ്ധ്യാപകരെ ആദരിക്കാനും അനുമോദിക്കാനുമുള്ള ഇ-പോസ്റ്റ് പ്രചാരണത്തിനാണ് തപാല്‍വകുപ്പ് അവസരമൊരുക്കുന്നത്. നമ്മുടെ ഭാവി കരുപ്പിടിപ്പിക്കാനായി പ്രചോദിപ്പിക്കുകയും അതിന് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്ത ഗുരുനാഥര്‍ക്ക് വേണ്ടി ഈ മാസം ഒന്നുമുതല്‍ നാലുവരെയാണ് ഇ-പോസ്റ്റ് അയക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ചീഫ് പോസ്റ്റ്മാസ്റ്റർ ‍ജനറല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Read More »

ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവി അജിത് മോഹന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി

ഫേസ്ബുക്കിന്‍റെ ബിജെപി അനുകൂല നിലപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവി അജിത് മോഹന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ സംഭവുമായി ബന്ധപ്പെട്ട 90 ചോദ്യങ്ങളാണ് ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഫേസ്ബുക്ക് എക്‌സ്‌ക്യൂട്ടീവിനോട് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More »

കോവിഡ്; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൈന മുതലെടുക്കുകയാണെന്ന് അമേരിക്ക

ലോകത്ത് കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൈന മുതലെടുക്കുകയാണെന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഡേവിഡ് സ്റ്റില്‍വെല്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലഡാക്ക് സംഘര്‍ഷം ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 83,883 പേര്‍ക്ക് കോവിഡ്; 1043 മരണം

രാജ്യത്ത് ആശങ്കയായി കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 83,883 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇന്നലെ ഉണ്ടായത്.

Read More »

ഷൈലജ  ടീച്ചർ ലോകത്ത് ഒന്നാം സ്ഥാനത്ത് ; തിരഞ്ഞെടുത്തത് ബ്രിട്ടനിലെ പ്രമുഖ മാധ്യമം     

2020ൽ ലോകത്തെ  മാറ്റി മറിച്ച 50 ചിന്തകരിൽ കേരളത്തിന്റെ  ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ഒന്നാം സ്ഥാനത്ത്. ബ്രിട്ടനിലെ പ്രമുഖ മാഗസിൻ ദി പ്രോസ്പെക്ടസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ലോകത്ത് കോവിഡ് കാലത്ത് സമർത്ഥമായി പ്രവർത്തിച്ച

Read More »

ഇന്ത്യയില്‍ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു

പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്‍റേതാണ് നടപടി. ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. ചില ലോഞ്ചറുകളും നിരോധിച്ചു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്ന ആപ്പുകളാണ് നിരോധിച്ചത് .

Read More »

ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയില്‍

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ കോവിഡ്  മരണനിരക്ക് തുടർച്ചയായി കുറഞ്ഞുവരുന്നു. ഇന്നത്തെ കണക്കു പ്രകാരം ആഗോള മരണനിരക്ക് 3.3 ശതമാനം ആണെങ്കിൽ ഇന്ത്യയിൽ അത് 1.76 ശതമാനമാണ്. ദശലക്ഷം പേരിലെ  മരണസംഖ്യ ലോകത്ത് ഏറ്റവും കുറവായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.  ആഗോള ശരാശരി ദശലക്ഷം പേരിൽ110 മരണം എന്നതാണ്. അതേസമയം ഇന്ത്യയിൽ ദശലക്ഷം പേരിൽ 48 ആണ് മരണസംഖ്യ. ബ്രസീലിൽ  12 മടങ്ങും യുകെയിൽ 13 മടങ്ങും  ഇത്  കൂടുതലാണ്.

Read More »

കോവിഡ്; യു.എ.ഇയില്‍ കഴിഞ്ഞ 100 ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

യു.എ.ഇയില്‍ ബുധനാഴ്ച 735 പുതിയ കോവിഡ് കേസുകള്‍ കൂടി ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 538 പേര്‍ രോഗമുക്തി നേടി. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 80,000 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തി, മൊത്തം ടെസ്റ്റുകളുടെ എണ്ണം 7.2 ദശലക്ഷത്തിലധികമായി.

Read More »

നിഫ്‌റ്റി 11,500ന്‌ മുകളിലേക്ക്‌ തിരികെ കയറി

ഓഹരി വിപണി കരകയറ്റം തുടരുന്നു. തിങ്കളാഴ്‌ചത്തെ ഇടിവിനു ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ്‌ വിപണി മുന്നേറിയത്‌. ശക്തമായ ചാഞ്ചാട്ടമാണ്‌ വിപണിയില്‍ ദൃശ്യമായത്‌. ഈ മുന്നേറ്റം നിഫ്‌റ്റി വീണ്ടും 11,500 പോയിന്റിന്‌ മുകളിലേക്ക്‌ ഉയരാന്‍ സഹായകമായി. 11,800 പോയിന്റിലാണ്‌ അടുത്ത സമ്മര്‍ദം.

Read More »

കോവിഡ് വ്യാപനം; കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ വിലക്ക് തുടരും

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. പക്ഷേ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം പട്ടിക തല്‍ക്കാലം മാറ്റേണ്ടെന്ന തീരുമാനിക്കുകയായിരുന്നു.

Read More »

ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്തി​ന് കോ​വി​ഡ്

ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശി​ച്ചു.

Read More »

ഒരു അറബ് രാജ്യം കൂടി ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുമെന്ന് അമേരിക്ക; സല്‍മാന്‍-കുഷ്‌നര്‍ കൂടിക്കാഴ്ച്ച ഉറ്റ് നോക്കി ലോക രാജ്യങ്ങള്‍

അമേരിക്കന്‍ ഭരണകൂട  ഉപദേശകനും ഇസ്രയേല്‍-യുഎഇ കരാറുകളുടെ തന്ത്രജ്ഞനുമായ ജെറീദ് കുഷ്‌നര്‍ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തി. സമാധാനം കൈവരിക്കുന്നതിനായി പലസ്തീന്‍-ഇസ്രയേല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്‌ കൂടിക്കാഴ്ച്ചയില്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തതായി സൗദി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Read More »

സാമ്പത്തിക രംഗത്ത് നടപ്പു വർഷം വൻ തിരിച്ചടിയുണ്ടാകുമെന്ന് എസ്ബിഐ

സാമ്പത്തിക രംഗത്ത് നടപ്പു വർഷം വൻ തിരിച്ചടിയുണ്ടാകുമെന്ന് എസ്ബിഐ റിപ്പോർട്ട്. പ്രതീക്ഷിച്ചതിന്‍റെ ഇരട്ടിയോളം ഇടിവ് ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. നടപ്പുവർഷം ആകെ 10.9 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു.

Read More »

സുശാന്തിന്റെ മരണം; മയക്കുമരുന്ന് വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്തു

സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്. മയക്കുമരുന്ന് വിതരണവും വില്‍പ്പനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഒരു മയക്കുമരുന്ന് ഇടപാടുകാരന്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനു പുറമെ രണ്ട് മയക്കുമരുന്ന് വില്‍പ്പനക്കാരെക്കൂടി നാര്‍ക്കോട്ടിക്സ് ബ്യൂറോ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക് കൊണ്ടുവന്നു.

Read More »

എല്ലാ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ക്കും നികുതി ഇളവ്‌ ലഭ്യമല്ല

ലൈഫ്‌ ഇന്‍ഷുറന്‍സിനെ നിക്ഷേപമായാണ്‌ ഇന്ത്യയിലെ ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്‌. എന്‍ഡോവ്‌മെന്റ്‌ പ്ലാനുകളും മണി ബാക്ക്‌ പ്ലാനുകളും പോലുള്ള പോളിസികള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്‌ അതുകൊണ്ടാണ്‌. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളും ഈ തെറ്റിദ്ധാരണ മുതലെടുത്തും വളര്‍ത്തിയുമാണ്‌ വില്‍പ്പന കൊഴുപ്പിക്കുന്നത്‌. ഈ പ്രവണതക്ക്‌ തടയിടാന്‍ നികുതി സംബന്ധമായ കര്‍ശന വ്യവസ്ഥകള്‍ സഹായകമാകുമോ?

Read More »
school open India

ഈ വര്‍ഷം കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കള്‍

സാമ്പത്തികവും സാമൂഹികവുമായ പലവിധ സമ്മര്‍ദ്ദങ്ങളില്‍ കൂടി ഇന്ന് മാതാപിതാക്കള്‍ കടന്നു പോകുന്നതിനിടയില്‍ വിദ്യാര്‍ത്ഥികളെ പഠനത്തിന് തയ്യാറാക്കുക എന്നതും അധിക ചുമതലയായി മാറിയിരിക്കുന്നു

Read More »

ഫേസ്ബുക്ക്-ബിജെപി ബന്ധം; വിവാദം പാര്‍ലമെന്‍റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും

ഫേസ്ബുക്ക് – ബിജെപി ബന്ധം പുറത്ത് വന്നതോടെ വിവാദം പാര്‍ലമെന്‍റിന്‍റെ ഐടി സമിതി ഇന്ന് പരിഗണിക്കും. വിദ്വേഷ പ്രചാരണത്തില്‍ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തില്‍ ഇന്ന് നടക്കുന്ന സമിതി സിറ്റിംഗില്‍ ഹാജരാകാന്‍ ഫേസ്ബുക്ക് ഇന്ത്യ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിസി മേധാവി അങ്കി ദാസിനടക്കം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Read More »

ലോകത്തെ കോവിഡ് മരണനിരക്കില്‍ വന്‍ വര്‍ദ്ധനവ്; മരണങ്ങള്‍ 8.61 ല​ക്ഷം ക​ടന്നു

ലോകത്ത് കോവിഡ് മരണങ്ങള്‍ 8.61 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ ലോകത്തെ 6000 ലേറെ പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത് . അതേസമയം തന്നെ ലോകത്തെ 2,57,024 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു .

Read More »

അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നു; സേനകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി

കിഴക്കന്‍ ലഡാക്കില്‍‌ ചൈന പ്രകോപനം ആവര്‍ത്തിക്കുന്നതിനാല്‍ സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആഗസ്റ്റ് 29നും 30നും പാങ്കോങ്സോ തടാകത്തിന് സമീപത്തെ നിയന്ത്രണ രേഖയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

Read More »

രാജ്യത്ത് കോവിഡ് ബാധിതര്‍ 37 ലക്ഷം കടന്നു; ഇന്നലെ മരിച്ചത് 1045 പേര്‍

രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. 78,357 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. 1045 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 37,69,524 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8,01,282 പേര്‍ ചികിത്സയിലുണ്ട്. 29,019,09 പേര്‍ രോഗമുക്തരായി. 66,333 പേര്‍ മരണമടഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Read More »

സിപിഎം കലാപം നടത്തുന്നത് അവസാനിപ്പിക്കണം; നെയ്യാറ്റിൻകര സനൽ

വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ നടന്ന കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കാനും കോൺഗ്രസിനെ പ്രതിസ്ഥാനത്തുനിർത്താനും മന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം ഗൂഢാലോചന നടത്തുകയാണെന്ന് ഡിസിസി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ കുറ്റപ്പെടുത്തി.

Read More »

സെന്‍സെക്‌സ്‌ 272 പോയിന്റ്‌ ഉയര്‍ന്നു

ഇന്നലെയുണ്ടായ ശക്തമായ ഇടിവിനു ശേഷം ഇന്ന്‌ ഓഹരി വിപണിയില്‍ കരകയറ്റം. സെന്‍സെക്‌സ്‌ ഇന്ന്‌ 272 പോയിന്റും നിഫ്‌റ്റി 83 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,470 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 38,900പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തത്‌.

Read More »

രാ​ജ്യ​ത്തെ വാ​യ്പ്പാ മൊ​റ​ട്ടോ​റി​യം ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​ൻ ത​യാ​റെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ

രാ​ജ്യ​ത്തെ വാ​യ്പ്പാ മൊ​റ​ട്ടോ​റി​യം ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​ൻ ത​യാ​റെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ.സു​പ്രീം​കോ​ട​തി​യി​ലാ​ണു കേ​ന്ദ്രം ഇ​തു​സം​ബ​ന്ധി​ച്ച നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഹ​ർ​ജി വീ​ണ്ടും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും.

Read More »

പ്രണബ് മുഖര്‍ജിക്ക് വിട നല്‍കി രാജ്യം; ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പൊതുദര്‍ശനം മുതല്‍ സംസ്‌കാരം വരെയുള്ള ചടങ്ങുകള്‍

Read More »

വിമാനത്താവളത്തില്‍ ചെക് ഇന്‍ ചെയ്യാനും ഫീസ് ഈടാക്കി എയര്‍ ഏഷ്യ

ബജറ്റ് വിമാനകമ്പിനിയായ എയര്‍ ഏഷ്യ ഇനി മുതല്‍ ചെക് ഇന്‍ ചെയ്യുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ കൂടി ലക്ഷ്യമിട്ടാണിതെന്നാണ് അധികൃതര്‍ അറിയിച്ചത്. വിമാനക്കമ്പിനിയുടെ വെബ്‌സൈറ്റ് വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ, വിമാനത്താവളത്തിലെ കിയോസ്‌ക് വഴിയോ ചെക് ഇന്‍ ചെയ്യാത്തവര്‍ ഡൊമസ്റ്റിക് വിമാനങ്ങള്‍ക്ക് 351.55 രൂപയും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 527.32 രൂപയും നല്‍കണം.

Read More »

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആശ്വാസം: എല്ലാവരുടേയും കോവിഡ് ഫലം നെഗറ്റീവ്

സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന പരിശോധനാ ഫലവും നെഗറ്റീവായാല്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ ടീമിന് പരിശീലനത്തിനിറങ്ങാം

Read More »

ഒമാനില്‍ ഇന്ന് 206 പേര്‍ക്ക് കൂടി കോവിഡ്

ഒമാനില്‍ 206 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 4 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങള്‍ 689 ആയി.

Read More »

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഇടുക്കിയിലും ബുധനാഴ്ച വയനാട്ടിലും വെള്ളിയാഴ്ച മലപ്പുറത്തും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. ഈ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Read More »

കനിവറ്റ നഗരത്തിന്റെ തെരുവ് കാഴ്ചകള്‍

അഖില്‍, ഡല്‍ഹി. ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിന്റെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തൊഴിലാളി സ്ത്രീ ജോലിക്കിടെ വഴിവക്കില്‍ പ്രസവിച്ചു. കണ്ടവര്‍ ആരും അത് തങ്ങളുടെ കാര്യമല്ലെന്ന മട്ടില്‍ കടന്നു പോയി.

Read More »